ad
Deshabhimani

ജെ രാജശ്രീ മികച്ച 
വില്ലേജ്‌ ഓഫീസർ

ജെ രാജശ്രീ

ജെ രാജശ്രീ

വെബ് ഡെസ്ക്

Published on Feb 22, 2026, 01:08 AM | 1 min read

ഹരിപ്പാട്

ചെറുതന വില്ലേജ് ഓഫീസർ ജെ രാജശ്രീയ്‌ക്ക്‌ മികച്ച വില്ലേജ് ഓഫീസർക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്കാരം. റവന്യു റിക്കവറി കലക്ഷൻ, കെട്ടിടനികുതി സമാഹരണം, ഭൂമി തരംമാറ്റൽ, റവന്യു റിക്കാർഡുകളുടെ സൂക്ഷിക്കൽ, ഓൺലൈൻ അപേക്ഷകളിലെ സർട്ടിഫിക്കറ്റ് വിതരണം, കാര്യപ്രാപ്തി, ഫീൽഡ് ജോലികളിലെ പ്രാവീണ്യം എന്നിവയിലെ മികവാണ് അവാർഡിനർഹയാക്കിയത്. ​2005 ജനുവരിയിൽ കാർത്തികപ്പള്ളി താലൂക്ക്‌ ഓഫീസിൽ എൽഡി ക്ലർക്കായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 2022ലാണ് വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചത്. കണ്ണൂർ ഇരിട്ടി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ,കുമാരപുരം എന്നിവിടങ്ങളിൽ വില്ലേജ് ഓഫീസറായി ജോലിചെയ്തു. നാലുമാസമായി ചെറുതനയിലാണ്. ​മണ്ണാറശ്ശാല യുപി സ്‌കൂൾ അധ്യാപകൻ ഗിരീഷ് ഉണ്ണിത്താനാണ് ഭർത്താവ്. വിദ്യാർഥികളായ ശ്രീഭദ്ര ആർ ഉണ്ണിത്താൻ, ശ്രീദുർഗ ആർ ഉണ്ണിത്താൻ എന്നിവരാണ്‌ മക്കൾ. കണ്ടല്ലൂർ പുതിയവിള വൈകുണ്ഠത്തിലാണ് താമസം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home