ad
Deshabhimani

സ്വാതന്ത്ര്യദിനാഘോഷം

13 പ്ലറ്റൂണുകള്‍ അണിനിരക്കും

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായി ആലപ്പുഴ കലക്ടറ്റ് വളപ്പിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരന്‍
വെബ് ഡെസ്ക്

Published on Aug 15, 2026, 01:13 AM | 1 min read

ആലപ്പുഴ

രാജ്യത്തിന്റെ 80–ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ശനി രാവിലെ ഒമ്പതിന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിൽ മന്ത്രി എം ലിജു ദേശീയപതാക ഉയര്‍ത്തും. പരേഡില്‍ പൊലീസ്, എക്‌സൈസ്, എന്‍സിസിയുടെ വിവിധ വിഭാഗങ്ങള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, എസ്‌പിസി തുടങ്ങിയ വിഭാഗങ്ങളുടെ 13 പ്ലറ്റൂണുകള്‍ അണിനിരക്കും. രാവിലെ 8.40ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8.45ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. 8.53ന് ജില്ലാ പൊലീസ് മേധാവിയും 8.55ന് കലക്‌ടറും അഭിവാദ്യം സ്വീകരിക്കും. 8.59ന് മന്ത്രി എം ലിജു അഭിവാദ്യം സ്വീകരിക്കും. ലജ്നത്തുല്‍ മുഹമ്മദിയ എച്ച്എസ്, കാളാത്ത് ലിയോ തേർട്ടീന്ത് സ്‌കൂൾ, തുമ്പോളി മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മോണിങ് സ്‌റ്റാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ  ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ എച്ച്എസ്എസ്, ഇരവുകാട് ടെമ്പിൾ ഓഫ് ഇംഗ്ലീഷ് സ്‌കൂൾ എന്നിവിടങ്ങളിലെ ബാന്‍ഡ് സംഘങ്ങള്‍ പരേഡിന് താളമേകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home