ad
Deshabhimani

ഐഎംഎ ഭവനം തുറന്നു

ഐഎംഎ ചേർത്തല ശാഖാ ഓഫീസ്‌ മന്ദിരം സംസ്ഥാന പ്രസിഡന്റ് ഡോ. എം എൻ മേനോൻ ഉദ്ഘാടനംചെയ്യുന്നു

ഐഎംഎ ചേർത്തല ശാഖാ ഓഫീസ്‌ മന്ദിരം സംസ്ഥാന പ്രസിഡന്റ് ഡോ. എം എൻ മേനോൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 13, 2026, 12:17 AM | 1 min read

ചേർത്തല

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ചേർത്തല ശാഖാ ഓഫീസ്‌ മന്ദിരോദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം എൻ മേനോൻ ഉദ്ഘാടനംചെയ്‌തു. ശാഖാ പ്രസിഡന്റ് ഡോ. അനിൽ വിൻസെന്റ് അധ്യക്ഷനായി. കെട്ടിടനിർമാണ കമ്മിറ്റി ചെയർമാൻ ഡോ. എം എൽ ലൂക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ​ദേശീയ മുൻ പ്രസിഡന്റ് ഡോ. എ മാർത്താണ്ഡപിള്ള സുവനീർ പ്രകാശിപ്പിച്ചു. ബ്രാഞ്ച്‌ സ്ഥാപക സെക്രട്ടറിയും മുതിർന്ന അംഗവുമായ ഡോ. വി വി ഹരിദാസിനെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ ചന്ദ്രൻ, നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ, ഡോ. പി ജോൺ മാത്യു, ഡോ. ടി കെ സുധീപ്, ഡോ. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി നന്ദി പറഞ്ഞു. ആഞ്ഞിലിപ്പാലത്തിനടുത്ത് 60 സെന്റ് സ്ഥലത്താണ്‌ 5000 ചതുരശ്രയടിയോളം വിസ്‌തൃതിയിലെ ഐഎംഎ ഭവനം. ഭാരവാഹികൾ: ഡോ. അനിൽ വിൻസെന്റ് (പ്രസിഡന്റ്), ഡോ. പി ജോൺ മാത്യു (സെക്രട്ടറി), ഡോ. എം എസ് അഞ്‌ജു (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home