ad
Deshabhimani

ആഘോഷപ്പെരുന്പറ മുഴക്കി പെരുമ്പളം

പെരുന്പളം പാലം ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ സംഘാടകസമിതി ഒരുക്കുന്ന ആഘോഷ പരിപാടിയുടെ 
ഭാഗമായി ഞായറാഴ്‌ച വൈകിട്ട്‌ നടന്ന കൈകൊട്ടിക്കളി

പെരുന്പളം പാലം ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ സംഘാടകസമിതി ഒരുക്കുന്ന ആഘോഷ പരിപാടിയുടെ 
ഭാഗമായി ഞായറാഴ്‌ച വൈകിട്ട്‌ നടന്ന കൈകൊട്ടിക്കളി

avatar
ടി പി സുന്ദരേശൻ

Published on Mar 02, 2026, 02:03 AM | 2 min read

ചേർത്തല

ജനതയുടെ സ്വപ്‌ന സാക്ഷാത്‌കാരമായി പെരുന്പളം പാലം ഏഴിന്‌ പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. ജനകീയ സംഘാടകസമിതി നേതൃത്വത്തിൽ ഒരാഴ്‌ചത്തെ ആഘോഷ പരിപാടി പെരുന്പളത്ത്‌ തുടങ്ങി. 
 ഞായർ രാത്രി ഏഴിന്‌ പുന്നപ്പറന്പിൽ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ സിജിസിങ്‌ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്തംഗം ഷീല ബോസ്‌ അധ്യക്ഷയായി. ചിലങ്ക പുതുക്കാടും ദീപിക പെരുന്പളവും ആധുനിക കൈകൊട്ടിക്കളി അവതരിപ്പിച്ചു

ഇന്ന്‌ നാടൻപാട്ടും
മെഗാഷോയും

തിങ്കൾ വൈകിട്ട്‌ ആറിന്‌ അരയുകുളങ്ങരയിൽ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ വി പി ഷേർളി ഉദ്‌ഘാടനംചെയ്യും. സ്ഥിരംസമിതി അധ്യക്ഷ കെ പി രഞ്‌ജിനി അധ്യക്ഷയാകും. പെരുന്പളം നാട്ടുപൊലിമ നാടൻപാട്ടും രഞ്‌ജൻ പള്ളുരുത്തി മെഗാഷോയും അവതരിപ്പിക്കും. മൂന്നിന്‌ രാത്രി ഏഴിന്‌ പുതുക്കാട്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ ഷംനാസ്‌ കരിം ഉദ്‌ഘാടനംചെയ്യും. പഞ്ചായത്തംഗം കെ അഭിലാഷ്‌ അധ്യക്ഷനാകും. സന്ദീപ്‌ കുന്നുംപുറത്തിന്റെ വയലിൻ ഫ്യൂഷനും തുടർന്ന്‌ സംഗീതനിശയും.

ഹെൽത്ത്‌ 
കാർണിവൽ 4ന്‌ ​

നാലിന്‌ വൈകിട്ട്‌ നാലിന്‌ വടയാഴം പാലം ഗ്ര‍ൗണ്ടിൽ ആരോഗ്യവകുപ്പ്‌ ഒരുക്കുന്ന പെരുന്പളം ഹെൽത്ത്‌ കാർണിവൽ. അഞ്ചിന്‌ ജില്ലാ പഞ്ചായത്തംഗം രാജേഷ്‌ വിവേകാനന്ദ ആഘോഷപരിപാടി ഉദ്‌ഘാടനംചെയ്യും. 
 ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ പി ഡി സജീവ്‌ അധ്യക്ഷനാകും. 5.30ന്‌ ജനപ്രതിനിധികളുടെയും മുൻ ജനപ്രതിനിധികളുടെയും സംഗമം സംഘാടകസമിതി ചെയർമാൻ എ എം ആരിഫ്‌ ഉദ്‌ഘാടനംചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ആർ ഗിരീഷ്‌ അധ്യക്ഷനാകും. 8.30ന്‌ ജി–ലൈവിന്റെ സംഗീതനിശ.

സന്തോഷ ദീപം 5ന്‌

അഞ്ചിന്‌ വൈകിട്ട്‌ ആറിന്‌ പാലം ഗ്ര‍ൗണ്ടിൽ ദലീമ എംഎൽഎ സന്തോഷദീപം തെളിക്കും. 6.30ന്‌ നാൽപ്പത്തെണ്ണീശ്വരം തിരുവാതിര സംഘത്തിന്റെ തിരുവാതിരകളി, ഏഴിന്‌ ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ 150ൽപ്പരംപേർ അണിനിരക്കുന്ന പാണ്ടിമേളം. സംസ്ഥാന സ്‌കൂൾ കായികമേളയിൽ പോൾവോൾട്ടിൽ സ്വർണംനേടിയ ജോയൽ ജോസഫിന്‌ അർജുന അവാർഡ്‌ ജേതാവ്‌ മൊയ്‌തീൻ നൈന പോൾവോൾട്ട്‌ സമ്മാനിക്കും. തുടർന്ന്‌ ആലപ്പുഴ ഫോക്‌ ഇന്ത്യയുടെ നാടൻപാട്ട്‌ മെഗാഷോ–പടക്കളം.

6ന്‌ അലോഷി പാടും

ആറിന്‌ വൈകിട്ട്‌ അഞ്ചിന്‌ പാലം ഗ്ര‍ൗണ്ടിൽ ഏകവീര കളരിപ്പയറ്റ്‌ സംഘത്തിന്റെ കളരിപ്പയറ്റ്‌ പ്രദർശനം, ഏഴിന്‌ ഏലൂർ ബിജുവിന്റെ നേതൃത്വത്തിൽ 101 കലാകാരന്മാർ അണിനിരക്കുന്ന സോപാനസംഗീതം. രാത്രി ഒന്പതിന്‌ അലോഷി പാടുന്നു.

ബ്രിഡ്‌ജ്‌ മാരത്തൺ 7ന്‌

ഏഴിന്‌ രാവിലെ 6.30ന്‌ ലഹരിവിരുദ്ധ ഗ്രാമത്തിന്‌ പെരുന്പളം പഞ്ചായത്ത്‌ ഒരുക്കുന്ന ബ്രിഡ്‌ജ്‌ മാരത്തൺ പ്രസിഡന്റ്‌ സി ആർ ഗിരീഷ്‌ ഫ്ലാഗ്‌ ഓഫ്‌ചെയ്യും. ഒന്പതിന്‌ വടുതലയിൽ പഞ്ചാരിമേളം, വനിതാ പഞ്ചാരിമേളം, പഞ്ചതായന്പക, 10ന്‌ രാജേഷ്‌ ചേർത്തലയുടെ ഫ്ലൂട്ട്‌ ഫ്യൂഷൻ, കരിമരുന്ന്‌ പ്രയോഗം, വൈകിട്ട്‌ ആറിന്‌ സിബിൻ മാജിക്‌ ബീറ്റ്‌സ്‌ നയിക്കുന്ന ഫ്യൂഷൻ ഡിജെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home