മെഡി. കോളേജ് ആശുപത്രിവളപ്പിൽ സേവാഭാരതിയുടെ അനധികൃത നിർമാണം

സേവാഭാരതി മെഡി. കോളേജ് ആശുപത്രി വളപ്പിൽ നിർമിക്കുന്ന ഷെഡ്
വണ്ടാനം
മെഡിക്കൽ കോളേജ് ആശുപത്രിവളപ്പില്‍ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അനധികൃത കെട്ടിട നിർമാണം. കമ്യൂണിറ്റി കിച്ചൻ എന്ന പേരിൽ സേവാഭാരതി എന്ന സംഘടനയുടെ ലേബലിൽ ഒരുസംഘം ബിജെപി–ആർഎസ്എസ് പ്രവർത്തകരാണ് ഷെഡ്ഡ് നിര്‍മിക്കുന്നത്. സർക്കാർ ഭൂമിയിൽ സ്വകാര്യനിർമാണങ്ങൾ ചട്ടവിരുദ്ധമാണെന്നിരിക്കെയാണ് അനുമതിയില്ലാതെ നിർമാണം പുരോഗമിക്കുന്നത്. കമ്യൂണിറ്റി കിച്ചൻ സേവനം ആവശ്യമാണെങ്കിൽ സർക്കാർ സംവിധാനത്തിലൂടെയാണ് നടപ്പാക്കേണ്ടത്. സംഘടനകളോ വ്യക്തികളോ സർക്കാർഭൂമി കയ്യേറി ആശുപത്രിവളപ്പിൽ കെട്ടിടം നിർമിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ആശുപത്രിയിൽ നിത്യേന ഭക്ഷണംനൽകുന്ന ഡിവൈഎഫ്ഐ പുറത്തുനിന്ന് പാചകം ചെയ്തുകൊണ്ടുവന്ന് വിതരണം ചെയ്യുന്പോഴാണ് ഭക്ഷണം നൽകാൻ രണ്ടുസെന്റ് സ്ഥലം കയ്യേറാൻ സേവഭാരതിക്ക് പ്രത്യേകസൗകര്യം ഒരുക്കുന്നത്. ആശുപത്രി അങ്കണത്തിലെ വിവിധ കോഫി ഷോപ്പുകള്‍ ലേലത്തിനെടുത്തവര്‍, അനുവദിച്ച സ്ഥലത്തിൽ കൂടുതൽ ഉപയോഗിക്കുന്പോൾ നടപടിയെടുക്കുന്ന അധികൃതർ സേവാഭാരതിയുടെ നിർമാണത്തിന് നേർക്ക് കണ്ണടയ്‌ക്കുകയാണ് നിർമിച്ച ഷെഡിന് പുറത്ത് സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം രാത്രി ഫ്ലക്സ് ബോർഡുകൾ എത്തിച്ചെങ്കിലും പ്രതിഷേധംഭയന്ന് തിരികെ കൊണ്ടുപോയി. ആശുപത്രി വികസന സമിതിയുടേയോ റവന്യു, ആരോഗ്യ വകുപ്പുകളുടേയോ അനുമതിയില്ലാതെ നടത്തുന്ന നിർമാണം സ്ഥലം എംഎൽഎയുടെയും എംപിയുടെയും പിന്തുണയോടെയാണെന്ന് ആക്ഷേപമുണ്ട്.










0 comments