ഇഫ്താർ സംഗമവും അനുമോദനവും

പൊലീസ് മേധാവിയുടെ കമന്റേഷൻ ഡിസ-്ക് ബഹുമതി ലഭിച്ച വി എസ് വിപിന് മുഹമ്മ ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ ഉപഹാരം ഹോപ് ഇന്ത്യ ചെയർമാൻ മുഹമ്മദ് കുഞ്ഞ് നൽകുന്നു
മുഹമ്മ
ചലഞ്ചേഴ്‌സ് ക്ലബ് ഇഫ്താർ സംഗമം പഞ്ചായത്ത് പ്രസിഡന്റ് എം അരുൺ മോഹൻ ഉദ്ഘാടനംചെയ്‌തു. പ്രോഗ്രാം കൺവീനർ കവിതാ ഷാജി അധ്യക്ഷയായി. ഹോപ് ഇന്ത്യ ചെയർമാൻ മുഹമ്മദ് കുഞ്ഞ് വിശിഷ്ടാതിഥിയായി. പൊലീസ് മേധാവിയുടെ കമന്റേഷൻ ഡിസ്ക് ബഹുമതി ലഭിച്ച ക്ലബ് അംഗം വി എസ് വിപിനെ ആദരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മിനി ബിജു, മുൻ പഞ്ചായത്ത് അംഗം ലതീഷ് ബി ചന്ദ്രൻ, മാധ്യമപ്രവർത്തകൻ കെ എസ് ലാലിച്ചൻ, ക്ലബ്ബ് പ്രസിഡന്റ് സി ആർ ഷാജി, സെക്രട്ടറി ജയ രാജേഷ്, വി എസ് വിപിൻ, വി എസ് ലക്ഷ്‌മണൻ എന്നിവർ സംസാരിച്ചു.









0 comments