വിജയികൾക്ക് ആദരവും പഠനോപകരണ വിതരണവും

വെട്ടിക്കുളങ്ങര കേളി സാംസ്‌കാരികവേദിയുടെ വിദ്യാർഥി അനുമോദനവും പഠനോപകരണവിതരണവും എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് വെട്ടിക്കുളങ്ങര കേളി സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും പഠനോപകരണവിതരണവും നടത്തി. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കേളി പ്രസിഡന്റ് ആർ ശിവലാൽ അധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ, കേളി സെക്രട്ടറി കെ സുഭാഷ്, കെ രഘു, എസ് രാജേഷ് എന്നിവർ സംസാരിച്ചു.










0 comments