ഹൈമാസ്‌റ്റ്, മിനിമാസ് ലൈറ്റുകൾ സ്വിച്ച്ഓൺ ചെയ്തു

ആലപ്പുഴ
എംഎൽഎയുടെ ആസ്‌തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഹൈമാസ്റ്റ്, മിനിമാസ്‌റ്റ് ലൈറ്റുകൾ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ 23 സ്ഥലത്താണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. 66.59 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ചാത്തനാട്, ചെറുകളം, ആറാട്ടുവഴി, തീർഥശേരി , കപ്പൂച്ചിൻ ആശ്രമം എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌ലാൽ, കൗൺസിലർമാരായ ജയൻ, ഹെലൻ ഫെർണാണ്ടസ്, മോനിഷ ശ്യാം, ആറാട്ടുവഴി പള്ളി വികാരി ബിജു മണവത്ത് തുടങ്ങിയവർ പങ്കെടുത്തു.










0 comments