ad
Deshabhimani

എ സി റോഡ്, പെരുന്പളം, പടഹാരം പാലങ്ങൾ

സ്വപ്നങ്ങളിതാ...

എ സി റോഡ്, പടഹാരം പാലം എന്നിവയുടെ ഉദ്ഘാടനവും, കുട്ടനാട് കുടിവെള്ള പദ്ധതി, കാവാലം തട്ടാശേരി പാലം, വീയപുരം മുളക്കാൻതുരുത്തി റോഡ് എന്നിവയുടെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നു

എ സി റോഡ്, പടഹാരം പാലം എന്നിവയുടെ ഉദ്ഘാടനവും, കുട്ടനാട് കുടിവെള്ള പദ്ധതി, കാവാലം തട്ടാശേരി പാലം, വീയപുരം മുളക്കാൻതുരുത്തി റോഡ് എന്നിവയുടെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നു

വെബ് ഡെസ്ക്

Published on Mar 08, 2026, 02:52 AM | 1 min read

ആലപ്പുഴ

സംസ്ഥാനത്തെ നീളമേറിയ പാലങ്ങളിലൊന്നിലൂടെ പെരുന്പളം ദ്വീപ്‌ കരതൊട്ടു. പ്രളയാതിജീവനത്തിനായി സെമി എലിവേറ്റഡ്‌ പാതയായി പുനർനിർമിച്ച ആലപ്പുഴ–ചങ്ങനാശേരി റോഡും (എ സി റോഡ്‌), സവിശേഷ രൂപകൽപ്പനയാൽ ശ്രദ്ധേയമായ പടഹാരം പാലവും ജനങ്ങൾക്ക്‌ സ്വന്തമായി. ആഹ്ളാദം അലതല്ലിയ അന്തരീക്ഷത്തിൽ മൂന്നും മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച ഉദ്‌ഘാടനം ചെയ്‌തു. രാവിലെ 10.30 ന്‌ മങ്കൊന്പ്‌ ജങ്‌ഷനിലെ ചടങ്ങിലാണ്‌ പടഹാരം പാലവും എ സി റോഡും ഉദ്‌ഘാടനം ചെയ്‌തത്‌. പൊതുമരാമത്തുവകുപ്പിന്റെ സംസ്ഥാനത്തെ വിവിധ പദ്ധതികളും കാവാലം–തട്ടാശേരി പാലം നിർമാണവും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ഉച്ചയ്‌ക്ക്‌ ഒന്നോടെ വടുതല ജെട്ടിഭാഗത്ത്‌ മുഖ്യമന്ത്രി നാടമുറിച്ച്‌ പെരുന്പളം പാലം തുറന്നുകൊടുത്തു. തുടർന്ന്‌ വൻ ജനകീയ വരവേൽപ്പോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പാലത്തിലൂടെ യാത്ര ചെയ്‌ത്‌ പെരുന്പളത്ത്‌ എത്തി. ഉദ്‌ഘാടനച്ചടങ്ങുകളിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്‌, റോഷി അഗസ്‌റ്റിൻ എന്നിവർ ചടങ്ങുകളിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home