ad
Deshabhimani

ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ സമ്മേളനം

ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ സമ്മേളനം സിഐടിയു ചെങ്ങന്നൂർ ഏരിയ പ്രസിഡന്റ്‌ 
വി കെ വാസുദേവൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 20, 2026, 12:17 AM | 1 min read

ചെങ്ങന്നൂർ

ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ ഏരിയ സമ്മേളനം സിഐടിയു ചെങ്ങന്നൂർ ഏരിയ പ്രസിഡന്റ്‌ വി കെ വാസുദേവൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ഏരിയ പ്രസിഡന്റ്‌ കെ കെ രഞ്‌ജിത്ത് അധ്യക്ഷനായി. കെ എസ് ഷിബു രക്തസാക്ഷി പ്രമേയവും മനോജ് ശിവൻകുട്ടി അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം കെ മനോജ് റിപ്പോർട്ടും ജില്ലാ കമ്മിറ്റിയംഗം കെ ആർ ദേവരാജൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സജീവ് കുടനാൽ, ഷിബു മേലേത്തുണ്ടിയിൽ, പി കെ സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ രഞ്‌ജിത്ത് (പ്രസിഡന്റ്‌), പി ഡി സുനീഷ്‌കുമാർ, കെ എൻ അജയൻ, കെ കെ രാജേഷ്, പി മനോജ് (വൈസ്‌പ്രസിഡന്റ്‌), എം കെ മനോജ് (സെക്രട്ടറി), സജീവ് കുടനാൽ, കെ എസ് സുരേഷ്, കെ എസ് ഷിബു (ജോയിന്റ്‌ സെക്രട്ടറി), രാഗേഷ്‌കുമാർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home