ജില്ലാ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ജില്ലാ പരിസ്ഥിതി സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ഹരിത കേരളം മിഷൻ 23 മുതൽ 25 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി ജില്ലാ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്തു. കലക്ടർ അലക്സ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സാനിറ്ററി മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 23 സ്കൂളുകളിൽ ഇൻസിനറേറ്ററുകൾ സ്ഥാപിച്ചു. ജില്ലയിലെ 10 സ്കൂളുകളിലും എട്ട് കോളേജുകളിലും മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്‌ഘാടനവും നടന്നു. ജില്ലാതല പരിസ്ഥിതി പ്രശ്നോത്തരി വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി. മെൻസ്ട്രുവൽ കപ്പുകൾ ആലപ്പുഴ സെന്റ് ജോസഫ് കോളേജിലെ എൻസിസി ഓഫീസർ ജി ഹെലൻസിയും വിദ്യാർഥിനികളും ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽ കുമാർ അധ്യക്ഷയായി. നവകേരളം കർമപദ്ധതി ജില്ലാ കോ–ഓർഡിനേറ്റർ കെ എസ് രാജേഷ് "പരിസ്ഥിതി പുനസ്ഥാപനത്തിന്റെ 10 വർഷങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. സ്‌റ്റേറ്റ് അസി. കോ–ഓർഡിനേറ്റർ ടി പി സുധാകരൻ, ടെക്നിക്കൽ അസി. റിസ്വാന റഷീദ് എന്നിവർ സംസാരിച്ചു.










0 comments