ad
Deshabhimani

പത്തിയൂരിൽ ‘ഗ്രാമഭംഗിയ-്ക്ക്’ തുടക്കം

പത്തിയൂർ പഞ്ചായത്തിൽ ഗ്രാമഭംഗി പദ്ധതി യു പ്രതിഭ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 19, 2025, 12:32 AM | 1 min read

കായംകുളം

പത്തിയൂർ പഞ്ചായത്തിൽ ഗ്രാമഭംഗി പദ്ധതി ആരംഭിച്ചു. ഹരിത കേരള മിഷന്റെ ഭാഗമായി മാലിന്യമുക്ത കേരളം പദ്ധതിയിൽ ഗ്രാമസൗന്ദര്യവൽക്കരണം ലക്ഷ്യമാക്കിയാണ് പദ്ധതി. പഞ്ചായത്തിലെ പ്രധാന റോഡുകളായ കാക്കനാട് -ചെട്ടികുളങ്ങര, ഭഗവതിപ്പടി മല്ലിക്കാട്ടുകടവ്, ഏവൂർ മുട്ടം റോഡുകൾ അടക്കം 14 റോഡിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്. റോഡുകളുടെ ഇരുവശങ്ങളും വൃത്തിയാക്കി പൂച്ചെടികൾ, ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, തണൽമരങ്ങൾ എന്നിവ നട്ടുപിടിപ്പിച്ച് പരിപാലിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ വലിച്ചെറിയൽമുക്ത പഞ്ചായത്ത് എന്ന പദ്ധതിക്ക് തിളക്കമേറും. പദ്ധതിയുടെ തുടർച്ചയായി പഞ്ചായത്തിലെ പൊതുകുളങ്ങൾ, ചാലുകൾ എന്നിവ നവീകരിക്കും. വീടുകളിലെ അടുക്കള മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് അടുക്കളകളിൽ കിച്ചൻ ബിന്നുകൾ വിതരണംചെയ്യും. തൊഴിലുറപ്പ് സംവിധാനവും കുടുംബശ്രീയുമാണ് മേൽനോട്ടം വഹിക്കുന്നത്. ഗ്രാമഭംഗി പദ്ധതി യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്-തു. പ്രസിഡന്റ് എൽ ഉഷ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, പഞ്ചായത്ത് വൈസ്-പ്രസിഡന്റ് മനു ചെല്ലപ്പൻ, സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു മധുകുമാർ, ബി പവിത്രൻ, അനിത രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ലീല ഗോകുൽ, അമ്പിളി വിജു ശ്രീദേവി, ശ്രീലേഖ അനിൽകുമാർ, ദീപക്, ജയപ്രകാശ്, സിഡിഎസ് ചെയർപേഴ്സൺ മണിയമ്മ, കെ എച്ച് ബാബുജാൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home