ad
Deshabhimani

ആശ്വാസമായി സർക്കാർ
ഇടപെടൽ

വിഷു ആഘോഷങ്ങള്‍ക്കായി  ആലപ്പുഴ മുല്ലയ്‍‍ക്കൽ തെരുവിൽ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്
വെബ് ഡെസ്ക്

Published on Apr 15, 2026, 01:47 AM | 1 min read

​വിലവർധന ഇല്ലാതാക്കാൻ സർക്കാരിന്റെ ഇടപെടൽ ആശ്വാസമായി. വിഷുകൈനീട്ടമായി സംസ്ഥാന സർക്കാർ രണ്ടുമാസത്തെ സാമൂഹ്യക്ഷേമ, ക്ഷേമനിധി പെൻഷൻ തുക നേരത്തെ അനുവദിച്ചിരുന്നു. കർഷകത്തൊഴിലാളി, വാർധക്യം, വിധവ, ഭിന്നശേഷി തുടങ്ങിയ വിഭാഗങ്ങളിലുള്ളവരുടെ കൈകളിൽ സർക്കാർ പെൻഷൻ എത്തിച്ചതോടെ സാധാരണക്കാരുടെ വിഷു ഗംഭീരമാകും. കൺസ്യൂമർഫെഡ്‌, സപ്ലൈകോ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ വിഷുച്ചന്തകൾ ആരംഭിച്ചിട്ടുണ്ട്‌. പ്രത്യേക നിരക്കിളവോടെ കൺസ്യൂമർഫെഡ്‌ സാധനങ്ങളുടെ വിൽപ്പന ആരംഭിച്ചതും ആശ്വാസമായി. മാവേലിസ്‌റ്റോറുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും വിഷു ചന്തകൾ പ്രവർത്തിച്ചു. 1001 രൂപയ്‌ക്ക്‌ 16 അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റും സപ്ലൈകോ ഒരുക്കിയിരുന്നു. സബ്‌സിഡി സാധനങ്ങൾക്ക്‌ പുറമേ ശബരി ഉൽപ്പന്നങ്ങൾക്കും പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും 25 ശതമാനം വരെ വിലക്കുറവിൽ നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home