ലിഷയ്‌ക്ക് ഗുഡ്‌ലക്ക്..

കായംകുളം
ജില്ലാ പഞ്ചായത്ത് പത്തിയൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ലിഷ അനുപ്രസാദിനും കൃഷ്ണപുരം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഡി അംബുജാക്ഷി ടീച്ചർക്കും ആവേശകരമായ സ്വീകരണം. ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അക്കമിട്ട് നിരത്തി അവതരിപ്പിക്കുമ്പോൾ നിലയ്ക്കാത്ത കരഘോഷത്തോടെയാണ് വരവേൽക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളിലെ സ്ത്രീ പങ്കാളിത്തവും ശ്രദ്ധേയമായി. പത്തിയൂർ ഡിവിഷനിൽ ഉൾപ്പെട്ട പത്തിയൂർ, ചേപ്പാട്, കണ്ടല്ലൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിൽ ലിഷ അനുപ്രസാദിന് ഉജ്വല വരവേൽപ്പാണ് ലഭിച്ചത്.പത്തിയൂർ മണ്ണോലിൽ നിന്നും ആരംഭിച്ച സ്വീകരണ പരിപാടി സിപിഐ എം ഏരിയാ സെക്രട്ടറി ബി അബിൻഷാ ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് നേതാക്കളായ കെ എച്ച് ബാബുജാൻ, കെ ജി സന്തോഷ്, എൻ ശ്രീകുമാർ ,വി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. കണ്ടല്ലൂർ, ദേവികുളങ്ങര, കൃഷ്ണപുരം, വള്ളികുന്നം പഞ്ചായത്തുകളിൽ അംബുജാക്ഷി ടീച്ചർക്ക് ഉജ്വല സ്വീകരണമാണ് നൽകിയത്.










0 comments