കുരുന്നുകൈകളിൽ സമ്മാനപ്പൊതി

അങ്കണവാടിയിൽ പ്രവേശനം നേടിയ കുട്ടിക്ക് പഞ്ചായത്തംഗം സജിത ബൈജു കുടയും ബാഗും സമ്മാനമായി നൽകുന്നു
കഞ്ഞിക്കുഴി
മെയ് 30ന് നടക്കുന്ന അങ്കണവാടി പ്രവേശനോൽസവത്തിൽ പങ്കെടുക്കുന്ന കുഞ്ഞുങ്ങളുടെ വീട്ടിലെത്തി സമ്മാനങ്ങൾ നൽകി കഞ്ഞിക്കുഴിയിലെ ജനപ്രതിനിധികളും അങ്കണവാടി പ്രവർത്തകരും. കഞ്ഞിക്കുഴി പഞ്ചായത്തിലെ 30 അങ്കണവാടികളിൽ പുതുതായി പ്രവേശനം നേടിയ കുഞ്ഞുങ്ങൾക്കാണ് വൈവിധ്യമാർന്ന സമ്മാനങ്ങൾ നൽകിയത്. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ-്‌കുമാർ 15–ാം വാർഡിൽ നടത്തി. വൈസ-്‌പ്രസിഡന്റ് ലജിതാ തിലകൻ 17–ാം വാർഡിലെ 39–ാം നമ്പർ അങ്കണവാടിയിലെത്തുന്ന കുട്ടികൾക്ക് സമ്മാനച്ചെപ്പ് നൽകി. സ്ഥിരം സമിതി അധ്യക്ഷരായ കെ വി വിജിമോൾ ആറാം വാർഡിലും ജി മുരളി പത്താം വാർഡിലും ആർ അശ്വിൻ മൂന്നാം വാർഡിലും കുഞ്ഞുങ്ങൾക്ക് പാഠ്യസമ്മാനങ്ങൾ നൽകി. ഒൻപതാം വാർഡിൽ കാളംകുളം അങ്കണവാടിയിൽ പഞ്ചായത്തംഗം സജിതാ ബൈജുവിന്റെയും ഒന്നാം വാർഡിൽ 54–ാം നമ്പർ അങ്കണവാടിയിൽ പഞ്ചായത്തംഗം പി മുരളിയുടേയും നേതൃത്വത്തിൽ അങ്കണവാടി പ്രവർത്തകർ വീടുകളിൽ കുഞ്ഞുങ്ങളെ സന്ദർശിച്ച് കുടയും ബാഗും പഠനോപകരണങ്ങളും സമ്മാനിച്ചു.











0 comments