ധവളപത്രം ബജറ്റ് കേരള വികസനം
എഫ്എസ്‌ഇടിഒ സായാഹ്നസദസുകൾ

ആലപ്പുഴ ടൗൺ ഹാളിന് സമീപം സയാഹ്നസദസ് കെജിഒഎ സംസ്ഥാന സെക്രട്ടറി സി കെ ഷിബു ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള വികസനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാർ നയങ്ങൾക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ‘ധവളപത്രം ബജറ്റ് കേരള വികസനം’ എന്ന വിഷയത്തിൽ സായാഹ്നസദസുകൾ സംഘടിപ്പിച്ചു. ആലപ്പുഴ ടൗൺ ഹാളിന് സമീപം കെജിഒഎ സംസ്ഥാന സെക്രട്ടറി സി കെ ഷിബു ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം കെ സതീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി സിലീഷ്, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് രാജലക്ഷ്മി, ജെ പ്രശാന്ത് ബാബു, കെ എ പ്രേംജി, വി കെ പുഷ്പരാജ് എന്നിവർ സംസാരിച്ചു.
കുട്ടനാട് രാമങ്കരിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദും ചേർത്തല താലൂക്ക് ഓഫീസ് ജങ്‌ഷനിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി രാജേഷും ഉദ്ഘാടനം ചെയ്തു. ലെവിൻ കെ ഷാജി, എൻ എസ് ശ്രീകുമാർ, കെ ജെ സുനീഷ്, പ്രഷ്യ രവീന്ദ്രൻ, കെ വീണ, ടി എസ് അജിമോൻ, അബ്ദുൾ മനാഫ്, ആർ എൻ അമൽരാജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.










0 comments