കരാത്തെമുതൽ ബംഗളൂരുവരെ

അർത്തുങ്കൽ ഗവ. ആർഎഫ്‌ടിഎച്ച്‌എസ് വിദ്യാർഥികൾ കരാത്തെ പരിശീനത്തിൽ
ആലപ്പുഴ
ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ആരംഭിച്ച അർത്തുങ്കൽ ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 11 കോടി രൂപ. വർഷം മൂന്ന് ലക്ഷത്തിലധികം രൂപയാണ് വിദ്യാർഥികളുടെ പോഷകാഹാരത്തിന് മാത്രമായിഎല്ലാ വർഷവും ചെലവഴിക്കുന്നത്. പഠനോപകരണങ്ങൾക്കായി 3.5 ലക്ഷവും ചെലവഴിച്ചു. 8,9,10 ക്ലാസുകളിലായി 76 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. മൈക്രോ ടീച്ചിങ്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ആശയവിനിമയം മെച്ചപ്പെടുത്താൻ കമ്യൂണിക്കേറ്റീവ് അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. കൂടാതെ കരാത്തെ, ബോക്സിങ് തുടങ്ങിയ പ്രതിരോധ പരിശീലനങ്ങൾക്കും കായിക പരിശീലനത്തിനും പ്രത്യേകം അധ്യാപകരെ നിയമിച്ചു. സൗജന്യമാണ് പരിശീലനം. 37 ലക്ഷം ചെലവിൽ കായികവകുപ്പ് ടർഫ് സ്റ്റേഡിയവും നിർമിച്ചു നൽകി. എല്ലാ വർഷവും വിമാനമാർഗം വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം ബംഗളൂരുവിലേക്കാണ് കുട്ടികൾ സഞ്ചരിച്ചത്.










0 comments