ഫാ. പ്രശാന്തിനെ അനുസ്‌മരിച്ചു

അമ്പലപ്പുഴ
പുന്നപ്ര പറവൂർ ഐഎംഎസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. പ്രശാന്ത് ഐഎംഎസിനെ അനുസ്‌മരിച്ചു. അദ്ദേഹം കാരുണ്യത്തിന്റെ കാവലാളായിരുന്നുവെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. മരിയ ധാം, മരിയൻ ഭവൻ, മരിയൻ സദൻ എന്നീ മൂന്നു സ്ഥാപനങ്ങളിലായി 300- ലധികം മാനസികവെല്ലുവിളികൾ അനുഭവിക്കുന്നവർക്ക് ആശ്രയമൊരുക്കിയ ഫാ. പ്രശാന്ത് മാതൃകാപരമായ പ്രവർത്തനമാണ് സമൂഹത്തിന് പകർന്നു നൽകിയത്. ജില്ലാ ഓർഫനേജ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു എംഎൽഎ. ഓർഫനേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫാ. മൈക്കിൾ കുന്നേൽ അധ്യക്ഷനായി. നിയുക്ത ഐഎംഎസ് ഡയറക്ടർ ഫാ. ജോഷി അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. സോനു ജോർജ്, ഫാ. ലിജോ ജേക്കബ്, സിസ്റ്റർമാരായ അനുപമ, അഞ്ജലി, മോളി, ഫാ. ഫിലിപ്പ് മാത്യു, ബിനോയ് തങ്കച്ചൻ, എ എസ് നിതിൻ, ജി രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. ജില്ലയിലെ അമ്പതോളം ക്ഷേമ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കാളികളായി. ഐഎംഎസ് ഡയറക്ടറായി ചുമതലയേറ്റ ഫാ. ജോഷിയെ അസോസിയേഷൻ ഷാൾ അണിയിച്ച് ആദരിച്ചു. അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീർ സ്വാഗതം പറഞ്ഞു.










0 comments