ad
Deshabhimani

പാർടി നൽകിയ പരിഗണനകളെയെല്ലാം 
വിസ്‌മരിച്ചു: സി എസ്‌ സുജാത

പുന്നപ്രയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത സംസാരിക്കുന്നു

പുന്നപ്രയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 15, 2026, 02:00 AM | 1 min read

പുന്നപ്ര

സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെപ്പോലും തള്ളിപ്പറഞ്ഞ ജി സുധാകരന്റെ വാർത്താസമ്മേളനം അങ്ങേയറ്റം വേദനാജനകമാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത പറഞ്ഞു. പ്രായപരിധി പരിഗണിച്ചാണ്‌ പാർടി മാറിനിൽക്കാൻ അഭ്യർഥിച്ചത്‌. സ്നേഹിച്ച പ്രസ്ഥാനത്തെയും ചെങ്കൊടിയെയും തള്ളിപ്പറഞ്ഞ് ശത്രുപാളയത്തിൽ അഭയം പ്രാപിച്ച അദ്ദേഹത്തിന്റെ നടപടി വിശ്വസിക്കാനാകുന്നില്ല. പാർടി നൽകിയ എല്ലാ പരിഗണനകളെയും വിസ്മരിച്ച അദ്ദേഹത്തിന്‌ പ്രസ്ഥാനത്തെ തകർക്കാനാവില്ല. ജില്ലയിലെ പാർടിക്ക് ഒരു വ്യതിയാനവും സംഭവിക്കില്ലെന്നും സുജാത പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home