ad
Deshabhimani

പ്രസിഡന്റ്സ് നിരണത്തിന്, സിബിഎല്‍ വീയപുരത്തിന്

CBL

കൊല്ലം അഷ്ടമുടി കായലിൽ നടന്ന ചാമ്പ്യൻസ് ബേട്ട് ലീഗിൽ ജേതാക്കളായ വീയപുരം ചുണ്ടൻ ടീം

വെബ് ഡെസ്ക്

Published on Jan 11, 2026, 02:32 AM | 1 min read

സ്വന്തം ലേഖകന്‍

കൊല്ലം

അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പില്‍ മിന്നല്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞ നിരണം ചുണ്ടന്‍ 11 –-ാമത് പ്രസിഡന്റ്സ് ട്രോഫിയിലും വീയപുരം ചുണ്ടന്‍ ചാമ്പ്യൻസ് ബോട്ട് ലീഗിലും ജലരാജാക്കന്മാരായി. അവേശം അലതല്ലിയ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മൂന്നുമിനിറ്റ് 36സെക്കന്‍ഡ് 548 മൈക്രോ സെക്കന്‍ഡിലാണ് നിരണം പ്രസിഡന്റ്സ് ട്രോഫി കൈപ്പിടിയിലാക്കിയത്. തൊട്ടുപിന്നിലെത്തിയ വീയപുരം ചുണ്ടന്‍ മൂന്നുമിനിറ്റ് 37സെക്കന്‍ഡ് 826 മൈക്രോ സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. മൂന്നുമിനിറ്റ് 40സെക്കന്‍ഡ് 233 മൈക്രോ സെക്കന്‍ഡില്‍ മേല്‍പ്പാടം ചുണ്ടന്‍ മൂന്നാമതെത്തി. സിബിഎല്ലില്‍ 11 മത്സരങ്ങളില്‍നിന്ന് 108 പോയിന്റുമായാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ ചാമ്പ്യൻസ് ബോട്ട് ലീഗില്‍ മുത്തമിട്ടത്. 92 പോയിന്റോടെ മേൽപ്പാടം ചുണ്ടന്‍ രണ്ടാമതും 86 പോയിന്റുമായി നിരണം ചുണ്ടന്‍ മൂന്നാമതുമെത്തി. 25ലക്ഷം രൂപയാണ് ചാമ്പ്യന്മാരായ വീയപുരം ചുണ്ടന് ലഭിച്ചത്. മേൽപ്പാടം ചുണ്ടന് 15ലക്ഷവും, നിരണം ചുണ്ടന് 10ലക്ഷവുമാണ് ലഭിക്കുക. പ്രസിഡന്റ്സ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്നുലക്ഷവും മൂന്നാംസ്ഥാനക്കാർക്ക് ഒരുലക്ഷവും ലഭിച്ചു. ചെറുവള്ളങ്ങളുടെ മത്സരത്തില്‍ ഇരുട്ടുകുത്തി എ വിഭാഗത്തില്‍ പി ജി കര്‍ണനും ബി വിഭാഗത്തിൽ ജലറാണിയും വനിതകളുടെ മത്സരത്തിൽ ചെല്ലിക്കാടനും ജേതാക്കളായി. മന്ത്രി ജെ ചിഞ്ചുറാണി ജലോത്സവം ഉദ്ഘാടനംചെയ്തു. എം മുകേഷ് എംഎല്‍എ അധ്യക്ഷനായി. മേയര്‍ എ കെ ഹഫീസ്, കലക്ടര്‍ എന്‍ ദേവിദാസ് എന്നിവര്‍ ട്രോഫികള്‍ വിതരണംചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home