ചാരുംമൂട്ടില്‍ ഫുട്ബോൾ ചൂര്

ഡിവൈഎഫ്ഐ ചാരുംമൂട് ബ്ലോക്ക് കമ്മിറ്റി ചാരുംമൂട്ടിൽ സംഘടിപ്പിച്ച വേൾഡ് കപ്പ് വിളംബരറാലിയിൽ എം എസ് അരുൺകുമാർ എംഎൽഎ പങ്കെടുക്കുന്നു
ചാരുംമൂട്
വേൾഡ് കപ്പ് ഫുട്ബോൾ ലഹരിയിൽ ചാരുംമൂട്. ഡിവൈഎഫ്ഐ ചാരുംമൂട് ബ്ലോക്ക് കമ്മിറ്റി വേൾഡ് കപ്പ് ഫുട്ബോൾ വിളംബരറാലി ചാരുമൂട്ടിൽ സംഘടിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഏരിയയിലെ വിവിധ ഫുട്ബോൾ ക്ലബ്ബുകൾ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞും, പതാകയേന്തിയും പങ്കെടുത്തത് ആവേശമായി എം എസ് അരുൺകുമാർ എംഎൽഎ മഞ്ഞ ജേഴ്സി അണിഞ്ഞാണ് പങ്കെടുത്തത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം എസ് മുകുന്ദൻ ബ്ലോക്ക് പ്രസിഡന്റ് കെ അനന്തു, സെക്രട്ടറി എസ് അഷ്‌കർ, ട്രഷറർ അഖിൽ ജി കൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.







0 comments