ad
Deshabhimani

ഫോക്കസ് നവരാത്രി മഹോത്സവം ആരംഭിച്ചു

ഫോക്കസ് നവരാത്രി മഹോത്സവം പ്രൊഫ. എൻ ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 27, 2025, 01:34 AM | 1 min read

അമ്പലപ്പുഴ ​

ഫോക്കസ് അമ്പലപ്പുഴയുടെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. അമ്പലപ്പുഴ ബ്രദേഴ്സ് സംഗീതോത്സവവും പത്മശ്രീ തിലകൻ നാടകോത്സവവുംആരംഭിച്ചു. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ പ്രൊഫ. എൻ ഗോപിനാഥപിള്ള ഉദ്ഘാടനംചെയ്തു. ഫോക്കസ് ചെയർമാൻ സി രാധാകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ആർ ജയരാജ്, ഫോക്കസ് ജനറൽ സെക്രട്ടറി വി രംഗൻ, ചീഫ് കോ– ഓർഡിനേറ്റർ എം സോമൻ പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് നാഗസ്വരക്കച്ചേരി, അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വാർത്ത നാടകം എന്നിവ അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home