Deshabhimani

കള്ള് ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം

പതാക, -കൊടിമര ജാഥകൾ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2026, 02:39 AM | 1 min read

തകഴി

കേരള സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) അഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായ പതാക, -കൊടിമര ജാഥകൾ ഞായർ പകൽ 11ന്‌ പ്രയാണം ആരംഭിക്കും. കുന്നങ്കരി രക്തസാക്ഷികളായ വിദ്യാധരൻ, സോമശേഖരൻ എന്നിവരുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന പതാക ജാഥ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രസാദ് ഉദ്ഘാടനംചെയ്യും. സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ ഡി മഹീന്ദ്രനാണ്‌ ജാഥാ ക്യാപ്‌റ്റൻ. പകൽ മൂന്നിന്‌ എടത്വ പൊലീസ്‌ സ്‌റ്റേഷന്‌ സമീപം സ്വീകരിക്കും. കൊടിമരജാഥ പൊങ്ങയിലെ രക്തസാക്ഷികളായ നാണപ്പൻ, ഗോപി എന്നിവരുടെ മണ്ഡപത്തിൽനിന്ന് പകൽ 1.30-ന് ആരംഭിക്കും. സി കെ സദാശിവൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെകട്ടറി എം തങ്കച്ചനാണ്‌ ക്യാപ്‌റ്റൻ. രണ്ട്‌ ജാഥകളും പകൽ മൂന്നിന്‌ ചന്പക്കുളം ബസ്‌സ്‌റ്റാൻഡിൽ സംഗമിച്ച്‌ പൊതുസമ്മേളന വേദിയായ വി എസ്‌ അച്യുതാനന്ദൻ നഗറിലെത്തും. വൈകിട്ട്‌ നാലിന്‌ സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാക ഉയർത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കെ എം സുധാകരൻ–എം സുരേന്ദ്രൻ നഗറിലാണ്‌ (മങ്കൊന്പ്‌ പി കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയം) സമ്മേളനം. സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്യും. പൊതുസമ്മേളനം ഒന്പതിന്‌ വൈകിട്ട്‌ നാലിന്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ (മങ്കൊന്പ്‌ ജങ്‌ഷൻ) പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home