ad
Deshabhimani

മത്സ്യബന്ധന വള്ളം മറിഞ്ഞു

തോട്ടപ്പള്ളി ഹാർബറിന് സമീപം മത്സ്യബന്ധനത്തിനിടെ മറിഞ്ഞ വള്ളം

തോട്ടപ്പള്ളി ഹാർബറിന് സമീപം മത്സ്യബന്ധനത്തിനിടെ മറിഞ്ഞ വള്ളം

വെബ് ഡെസ്ക്

Published on Dec 19, 2025, 01:28 AM | 1 min read

അമ്പലപ്പുഴ ​

മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു. വാടക്കൽ തെക്കേപ്പാലക്കൽ വീട്ടിൽ ജോസ് മോന്റെ ഉടമസ്ഥതയിലുള്ള തെക്കേപ്പാലക്കൽ എന്ന കോരുവള്ളമാണ് മറിഞ്ഞത്. തോട്ടപ്പള്ളി ഹാർബറിന് 4 കിലോമീറ്ററോളം പടിഞ്ഞാറ് വ്യാഴം പകൽ 12 ഓടെയായിരുന്നു സംഭവം. കൂറ്റൻ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. 25 ഓളം തൊഴിലാളികൾ ഈ സമയം വള്ളത്തിലുണ്ടായിരുന്നു. കാമറ, 3 എൻജിൻ, വയർലെസ്, ബാറ്ററി, റിങ് എന്നിവ നശിച്ചു. 150 ലിറ്ററോളം മണ്ണെണ്ണയും പെട്രോളും നഷ്ടമായി. വലയും കീറി നശിച്ചു. നിസാര പരിക്കേറ്റ് മറിഞ്ഞ വള്ളത്തിൽ പിടിച്ചു കിടന്ന തൊഴിലാളികളെ മറ്റൊരു വള്ളത്തിൽ കരയിലെത്തിക്കുകയായിരുന്നു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ജോസ് മോൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home