വേമ്പനാട് കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തകഴി പഞ്ചായത്ത് ബോട്ട് ജെട്ടി കടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചപ്പോൾ
ആലപ്പുഴ
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി തകഴി പഞ്ചായത്ത് ബോട്ട് ജെട്ടി കടവിലും ചമ്പക്കുളം പഞ്ചായത്ത് ബോട്ട് ജെട്ടി കടവിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇരു കടവുകളിലും രണ്ട് ലക്ഷം വീതം കാര്‍പ് ഇനത്തില്‍ ഉള്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തകഴിയില്‍ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി പ്രശാന്തന്‍ നേതൃത്വം നല്‍കി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡെറ്റി നെബു, ഓഫീസര്‍ അഞ്ജു എം സഞ്ജീവ്, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഷോണ്‍ ഷാം സുധാകര്‍, ലത അശോക്, ദേവിക ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.










0 comments