ad
Deshabhimani

മത്സ്യസംരക്ഷണ പദ്ധതി തുടങ്ങി

Fish

തഴക്കര പഞ്ചായത്തിലെ ഊത്ത മത്സ്യസംരക്ഷണ പദ്ധതി 
എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 17, 2025, 12:12 AM | 1 min read

മാവേലിക്കര

സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും മാന്നാർ മത്സ്യഭവന്റെയും നേതൃത്വത്തിൽ തഴക്കര പഞ്ചായത്തിൽ ഊത്ത മത്സ്യസംരക്ഷണ പദ്ധതി തുടങ്ങി. വരാൽ മത്സ്യങ്ങളെ തഴക്കര പഞ്ചായത്തിലെ പടിപ്പുര കുളത്തിൽ നിക്ഷേപിച്ച് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അധ്യക്ഷയായി. വൈസ്‌പ്രസിഡന്റ് അംബിക സത്യനേശൻ, എസ് അനിരുദ്ധൻ, കെ കെ വിശ്വംഭരൻ, ഫിറോസിയ നസീമ ജലാൽ, ഫിഷറീസ് ഓഫീസർ എം ദീപു, എസ് സുഗന്ധി, അന്നമ്മ സജി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home