ad
Deshabhimani

ആഘോഷങ്ങളിൽ ആദ്യദിനം

Anganwadi

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ-്‌ണൻ അങ്കണവാടി പ്രവേശനം നേടിയ കുട്ടിക്ക് പഠനോപകരണം നൽകി സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on May 31, 2026, 02:19 AM | 2 min read

കഞ്ഞിക്കുഴി ​

അങ്കണവാടി പ്രവേശനോത്സവം അടിപൊളിയാക്കി കഞ്ഞിക്കുഴി പഞ്ചായത്ത്. പഞ്ചായത്തിലെ 30 അങ്കണവാടിയിലും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി. പഞ്ചായത്തുതല ഉദ്ഘാടനം രണ്ടാംവാർഡിൽ ചെല്ലാട്ട് അങ്കണവാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് ഉദേഷ് യു കൈമൾ നടത്തി. പതിനഞ്ചാം വാർഡിലെ കുമാരപുരം അങ്കണവാടിയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ-്‌ണൻ കേക്ക്‌ മുറിച്ച്‌ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. സി ശ്രീകുമാർ ഉണ്ണിത്താൻ മുഖ്യാതിഥിയായി. കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങളും വർണാഭമായ ഘോഷയാത്രയും ഉയർന്ന ക്ലാസുകളിലേക്ക്‌ പ്രവേശനം നേടിയ 249 കുട്ടികൾക്ക് ഗ്രാജുവേഷൻ സെറിമണിയും ഒരുക്കി. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ എൽ മായ ലക്ഷ-്‌മി, സിഡിപിഒ ലിഷ സേവ്യർ എന്നിവരും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ-്‌കുമാർ അധ്യക്ഷനായ ഗ്രാജുവേഷൻ സെറിമണിയിൽ വൈസ-്‌പ്രസിഡന്റ് ലജിത തിലകൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ വി വിജിമോൾ, ആർ അശ്വിൻ, ജി മുരളി, പഞ്ചായത്തംഗം വി സോയ, പഞ്ചായത്ത്‌ സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ, കോ–ഓർഡിനേറ്റർ അരുണിമ, അധ്യാപിക രാജലക്ഷ-്‌മി, ഉപദേശക സമിതിയംഗം എൻ കെ നടേശൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി ബൈരഞ്ചിത്ത്, ബിനീഷ് വിജയൻ എന്നിവർ ആശംസകൾ നേർന്നു. വിവിധ വാർഡുകളിൽ പി മുരളി, വി സോയ, ആർ അശ്വിൻ, സുമാദേവി, ഹണിമോൾ, കെ വി വിജി മോൾ, എം കെ സജി, സജിത ബൈജു, ജി മുരളി, വി രാജം, എം ഒ രജനി, ജോളി അജിതൻ, പി ടി ശശിധരൻ, എം സന്തോഷ-്‌കുമാർ, എം ഡി മുരളി, ലജിത തിലകൻ, പി. എസ് ശ്രീലത, പി സതീശൻ എന്നിവർ പ്രവേശനോത്സവം ഉദ്ഘാടനംചെയ-്‌തു. കഞ്ഞിക്കുഴി മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാംവാർഡ് 22–ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ-്‌ണൻ ഉദ്ഘാടനംചെയ-്‌തു. വാർഡ് മെമ്പർ വി കെ കലേഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ സരള സർട്ടിഫിക്കറ്റ് വിതരണവും ബ്ലോക്ക് പഞ്ചായത്തംഗം മിനി ആന്റണി പഠനോപകരണ വിതരണവും നടത്തി. പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് ബാഗും പുതിയ കുട്ടികൾക്ക് കുടകളും വിതരണംചെയ-്‌തു. അധ്യാപിക ജയശ്രീ, കെ കെ പുരുഷോത്തമൻ, ഗീത മൻമഥൻ, വിജി, രമണി, ശ്രീജ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home