പെട്രോൾ പമ്പിന് സമീപം തീപിടിത്തം

മാന്നാർ പെട്രോൾ പമ്പിന് സമീപം തരിശായ പുരയിടത്തിലുണ്ടായ തീ ഫയര്‍ഫോഴ്സ് അണയ്ക്കുന്നു
മാന്നാർ
മാന്നാർ പെട്രോൾ പമ്പിന് സമീപം തരിശുപുരയിടത്തിൽ തീപിടിത്തം, ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ വന്‍ദുരന്തം ഒഴിവായി. തിങ്കൾ പകൽ 11.30നാണ് തീപിടിത്തമുണ്ടായത്. സർക്കാർ, -അർധ സർക്കാർ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളുമടക്കം നിരവധി കെട്ടിടങ്ങൾ സമീപം പ്രവർത്തിക്കുന്നുണ്ട്. പുരയിടത്തില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട ട്രഷറി ഓഫീസർ കെ വിപിനും പമ്പ് ജീവനക്കാരായ വിഷ്‌ണു, അജിത എന്നിവർ ചേർന്ന് വെള്ളമൊഴിച്ച് തീ അണയ്‌ക്കാൻ ശ്രമിച്ചു. നാട്ടുകാര്‍ വിവിരമറിയച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ യൂണിറ്റ് സംഘമെത്തി തീ പൂർണമായും കെടുത്തുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ കെ എസ് അജിത്തിന്റെ നേതൃത്വത്തിൽ സതീശ്‌കുമാർ, ശിവപ്രസാദ്, മുകേഷ്, വിഷ്ണു, ശ്രീദാസ്, ജയൻ എന്നിവർ നേതൃത്വംനൽകി. നേരത്തെ കുട്ടമ്പേരൂര്‍ വല്യച്ചന്‍കാവിന് സമീപമുള്ള പുരയിടത്തിലും പരുമല ദേവസ്വം ബോര്‍ഡ് ഫാക്ടറി മൈതാനത്തും തീപിടിത്തമുണ്ടായി.










0 comments