ad
Deshabhimani

ചലച്ചിത്ര ശിൽപ്പശാല

സമഗ്രശിക്ഷാ കേരള കായംകുളം ബിആർസി സംഘടിപ്പിച്ച ഏകദിന ചലച്ചിത്ര 
ശിൽപ്പശാല ചലച്ചിത്രതാരം സൂര്യകിരൺ ഉദ്ഘാടനംചെയ്യുന്നു

സമഗ്രശിക്ഷാ കേരള കായംകുളം ബിആർസി സംഘടിപ്പിച്ച ഏകദിന ചലച്ചിത്ര 
ശിൽപ്പശാല ചലച്ചിത്രതാരം സൂര്യകിരൺ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 07, 2026, 12:16 AM | 1 min read

കായംകുളം ​

സമഗ്രശിക്ഷാ കേരള കായംകുളം ബിആർസി നേതൃത്വത്തിൽ കുട്ടികൾക്കായി ചലച്ചിത്ര ശിൽപ്പശാല സംഘടിപ്പിച്ചു. കായംകുളം ഗവ. ബോയ്സ് എച്ച്‌എസ്‌എസിലെ മിനി തീയറ്ററിലായിരുന്നു പരിശീലനം. കായംകുളം സബ്ജില്ലയിലെ സ-്‌കൂളുകളിൽനിന്ന്‌ മുപ്പതോളം കുട്ടികൾ പങ്കെടുത്തു. സിനിമാനടൻ സൂര്യകിരൺ പ്രദർശനം ഉദ്ഘാടനംചെയ-്‌തു. കായംകുളം ബിപിസി സി ജ്യോതികുമാർ അധ്യക്ഷനായി. ബിആർസി ട്രെയിനർ ഗായത്രി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സോളമൻ റൊസാരിയോ, ജിബി എച്ച്എസ്എസ് പ്രിൻസിപ്പൽ സുനിൽ ചന്ദ്രൻ, ബിആർസി ട്രെയിനർ കെ എസ് ലത, ക്ലസ്‌റ്റർ കോ–ഓർഡിനേറ്റർ ബിജുകുമാർ എന്നിവർ സംസാരിച്ചു. റെഡ് ബലൂൺ, ദി കിഡ് തുടങ്ങിയ ചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിച്ചു. ചലച്ചിത്ര നിരൂപകൻ ബിജു രാഘവൻ കുട്ടികളുമായി സംവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home