ad
Deshabhimani

സ്റ്റാർ സിങ്ങർ ഇനി 
ഫിലിം സ്‌റ്റാർ

ആവിർഭവ്
വെബ് ഡെസ്ക്

Published on Jun 15, 2025, 12:20 AM | 1 min read

ആലപ്പുഴ

ഹിന്ദി റിയാലിറ്റി ഷോയിലൂടെ താരമായ കുട്ടിഗായകൻ ആവിർഭവ്​ ഗുജറാത്തി സിനിമയിലെ നായകൻ. സോണി ടിവിയിലെ സൂപ്പർ സ്റ്റാർ സിങ്ങർ ത്രീയിലൂടെ രാജ്യത്തെ സംഗീതപ്രണയികളുടെ ഹൃദയം കവർന്ന താരമാണ്‌. കുട്ടികളുടെ പ്രശ്നങ്ങൾ പ്രമേയമാക്കി അവതരിപ്പിക്കുന്ന ‘ഛലോ ജവാബ്​’ എന്ന ചിത്രത്തിൽ ഗുജറാത്തിലെ മുൻനിര താരങ്ങളായ നിസർഗ്​ ത്രിവേദി, വിശാൽ വൈശ്യ, ഹിരൺ പട്ടേൽ, ദീപ ​ത്രിവേദി, ഗൗരാ​ങ്‌ എന്നിവരുമുണ്ട്​. ഹം സിനിമ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകൻ മലയാളി ഗംഗപ്രസാദാണ്. 90 ശതമാനവും ചിത്രീകരിച്ചത്​ അഹമ്മദാബാദിലാണ്​. മലയാളം വരികൾ കോർത്തിണക്കിയ പാട്ടടക്കം ബാക്കി ചിത്രീകരണം കേരളത്തിലാണ്​. അടുത്ത മാസം റിലീസിനൊരുങ്ങുന്ന സിനിമയുടെ കാമറ ദീപു ചന്ദ്രനും എഡിറ്റിങ്‌ പി എസ് സുനിൽകുമാറുമാണ്.​ വിനു ജോയിയാണ്​ പ്രൊഡക്ഷൻ ഡിസൈനർ. സംവിധായകൻ ഗംഗ പ്രസാദ്​, ഗുജറാത്തി താരങ്ങളായ നിസർഗ്​ ത്രിവേദി, വിശാൽ വൈശ്യ, ദീപു ചന്ദ്രൻ, പി എസ് സുനിൽകുമാർ, വിനു ജോയി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home