അനുമോദനവും അവാർഡ് വിതരണവും

തൃപ്പെരുന്തുറ പഞ്ചായത്ത് രണ്ടാം വാർഡിലെ അനുമോദനയോഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ചെറിയനാട് സർവീസ് സഹകരണ ബാങ്കിലെ സഹകാരികളുടെ മക്കളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും അവാർഡ് വിതരണവും. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി ഉദ്ഘാടനംചെയ്തു. ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്, ചെറിയനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീദ് മുഹമ്മദ്, ഗ്രേസി സൈമൺ, ജിഷ്ണ കെ നായർ, മുഹമ്മദ് സദീക്ക്, എം എസ് സാദത്ത്, ടി എൻ രാജൻ, സുഗലാൽ, എം കെ കൃഷ്ണൻകുട്ടി, ബാങ്ക് സെക്രട്ടറി എസ് സന്ധ്യ കുമാരി എന്നിവർ സംസാരിച്ചു.










0 comments