കുട്ടിയുമായി അച്ഛൻ കായലിൽ ചാടി, അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

തുറവൂർ
പള്ളിത്തോട് വാക്കയിൽ പാലത്തിനടുത്ത് കായലിൽ ചാടിയ അച്ഛനെയും മകനെയും പൊലീസ് രക്ഷിച്ചു. ബുധൻ വൈകിട്ട് ആറിനാണ് സംഭവം. എട്ടുവയസുള്ള മകനെയുമെടുത്ത് ഒരാൾ കായലിൽ ചാടിയെന്നറിഞ്ഞ് കുത്തിയതോട് പൊലീസ് സ്ഥലത്തെത്തി. നടുക്കായലിലേക്ക് കുട്ടിയുമായി നീന്തുകയായിരുന്ന ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് കുത്തിയതോട് പൊലീസ് സ്‌റ്റേഷൻ പ്രൊബേഷൻ എസ്ഐ അൻവർ സാദീഖ്, സിപിഒമാരായ ശരത്ത്, രഞ്‌ജിത്ത് എന്നിവർ കായലിലേക്ക് ചാടി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വല്ലേത്തോട് ഭാഗത്തുള്ള യുവാവാണ് കുട്ടിയുമായി കായലിൽ ഇറങ്ങി ആത്മഹത്യാഭീഷണി മുഴക്കിയത്. എട്ടുമാസത്തോളമായി ഇയാളുമായി പിണങ്ങി ഭാര്യ കുട്ടിയുമായി പള്ളിത്തോടുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഈ മാസം രണ്ടുപ്രാവശ്യം യുവാവ് കുട്ടിയെയുംകൊണ്ട് കടന്നുകളഞ്ഞിരുന്നു. ചൊവ്വാഴ-്‌ച വീണ്ടും കുട്ടിയെ എടുത്തുകൊണ്ടുപോയി. കാണാതായതിനെത്തുർന്ന് കേസ് രജിസ്‌റ്റർചെയ-്‌ത് അന്വേഷണം നടത്തി വരികയായിരുന്നു. ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി കുട്ടിയെ അമ്മയ-്‌ക്ക് കൈമാറി.










0 comments