ad
Deshabhimani

കർഷകസംഘം സംസ്ഥാന സമ്മേളനം: ഹുണ്ടികകൾ ഏറ്റുവാങ്ങിത്തുടങ്ങി

Karshaka

കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ മുതിർന്ന കർഷകൻ വി കെ ഗോപിയിൽ നിന്ന് ഹുണ്ടിക ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Aug 13, 2026, 12:23 AM | 1 min read

മാവേലിക്കര

സെപ്‌തംബർ 18, 19, 20 തീയതികളിൽ ആലപ്പുഴയിൽ ചേരുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ധന ശേഖരണാർഥം മാവേലിക്കര ഏരിയയിൽ പ്രവർത്തകരുടെയും കർഷകരുടെയും വീടുകളിൽ സ്ഥാപിച്ചിരുന്ന ഹുണ്ടികകളുടെ ഒന്നാംഘട്ട ഏറ്റുവാങ്ങൽ നടന്നു. മുതിർന്ന കർഷകൻ വി കെ ഗോപിയിൽനിന്ന് ഹുണ്ടിക ഏറ്റുവാങ്ങി ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ഹുണ്ടികയിൽ നിന്ന് ലഭിച്ച 5202 രൂപയാണ് വി കെ ഗോപി കൈമാറിയത്. മുരളി തഴക്കര, ഡോ. കെ മോഹൻകുമാർ, വി മാത്തുണ്ണി, കെ സജികുമാർ, ഡി പങ്കജാക്ഷൻ, ഹാഷിം അരീപ്പുറത്ത്, എസ് ശരത്, ആർ ഹരികുമാർ, രോഹിണി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home