ad
Deshabhimani

കർഷകസംഘം മാവേലിക്കര ഏരിയ സമ്മേളനം ഇന്ന്

farmers

കേരള കർഷകസംഘം സെമിനാർ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 12:25 AM | 1 min read

മാവേലിക്കര

കേരള കർഷകസംഘം മാവേലിക്കര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി "ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ഓൾ ഇന്ത്യ കിസാൻ സഭ കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്തു. വി മാത്തുണ്ണി അധ്യക്ഷനായി. ജി ഹരിശങ്കർ, എ മഹേന്ദ്രൻ, കെ സജികുമാർ, മുരളി തഴക്കര, കോശി അലക്സ്, ജി രമേശ്കുമാർ, ആർ ഗംഗാധരൻ, എ എം ഹാഷിർ, ബി വിശ്വനാഥൻ, സിബി വർഗീസ്, നികേഷ് തമ്പി, ഡോ. കെ മോഹൻകുമാർ, എസ് അജോയ്കുമാർ, ആർ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഞായർ രാവിലെ ഒമ്പതിന്‌ മൂന്നാം കുറ്റി ദീപം ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home