ad
Deshabhimani

ആക്രമണം വളമിടുന്പോൾ

കർഷകനെ കാട്ടുപന്നി 
കുത്തിവീഴ്‌ത്തി

wild boar

നൂറനാട്‌ എരുമക്കുഴിയിൽ കാട്ടുപന്നിയുടെ 
ആക്രമണത്തിൽ കാലിന്‌ പരിക്കേറ്റ സദാശിവൻ

വെബ് ഡെസ്ക്

Published on May 22, 2026, 12:28 AM | 1 min read

ചാരുംമൂട്

ഏതാനും മാസമായി നൂറനാട്ടും പരിസര പ്രദേശങ്ങളിലും കറങ്ങിനടക്കുന്ന ഒറ്റയാൻ കാട്ടുപന്നിയുടെ ആക്രമണങ്ങളിൽ രണ്ട്‌ കർഷകർക്ക്‌ പരിക്ക്‌. നാലുദിവസം മുമ്പ് നൂറനാട് തത്തംമുന്ന ഈരിക്കൽ ശിവശങ്കരപ്പിള്ള എന്ന കർഷകനെ കൃഷിയിടത്തിൽവച്ച്‌ പന്നി  ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. വ്യാഴം രാവിലെ പത്തരക്ക് നൂറനാട് എരുമക്കുഴി എൽപി സ-്‌കൂൾ പുത്തൻവിള റോഡിന്റെ വശത്തുള്ള കൃഷിയിടത്തിൽ വളമിടുകയായിരുന്ന എരുമക്കുഴി അരുണാലയത്തിൽ സദാശിവനെ (71) കാട്ടുപന്നി കുത്തിവീഴ-്‌ത്തി. കാലിന് പരിക്കേറ്റ സദാശിവനെ ഉടൻ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തത്തംമുന്ന മുതുകാട്ടുകര, ഉളവുക്കാട് ഭാഗത്തെ കരകൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിയെ പേടിച്ച്‌ സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് പ്രദേശവാസികൾ. പഞ്ചായത്ത് ഭരണസമിതിയും കൃഷിവകുപ്പും അടിയന്തരമായി ഇടപെട്ട്‌ കാട്ടുപന്നിയെ കൊല്ലണമെന്ന്‌ പ്രദേശവാസികൾ ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home