ഡോ. ബി പത്മകുമാറിന് യാത്രയയപ്പ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ മെർക്ക് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം രാജീവ് ആലുങ്കൽ ഉദ്ഘാടനംചെയ്യുന്നു
വണ്ടാനം
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ മെർക്ക് സർവീസിൽ നിന്ന്‌വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. ബി പത്മകുമാറിനും മറ്റു ജീവനക്കാർക്കും യാത്രയയപ്പ് നൽകി. ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനംചെയ്തു. മെർക്കിന്റെ സ്‌നേഹോപഹാരം ഡോ. ബി പത്മകുമാറിന് രാജീവ് ആലുങ്കൽ കൈമാറി.
ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ അധ്യക്ഷനായി. പ്രൊഫ. നെടുമുടി ഹരികുമാർ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എസ് ജെ ജെസി, ആർഎംഒ ഡോ. പി എൽ ലക്ഷ്മി, ഡോ. ആർ വി രാംലാൽ, ചീഫ് നഴ്‌സിങ് ഓഫീസർ ലിസി ജോർജ്, മെർക് പ്രസിഡന്റ് എം നളിനി, ജോയിന്റ് സെക്രട്ടറി രാജു ഫ്രാൻസിസ്, ട്രഷറർ പി സുരേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി സി നയനൻ സ്വാഗതം പറഞ്ഞു.










0 comments