വ്യാജപ്രചാരണം; മന്ത്രിയുടെ പരാതിയിൽ കേസെടുത്തു

അമ്പലപ്പുഴ
ആരോഗ്യമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ യുവാവിനെതിരെ കേസെടുത്തു. അമ്പലപ്പുഴ കരൂർ കണ്ടത്തിൽ വീട്ടിൽ ആനന്ദ് എസ് ലാലിന് എതിരെയാണ് അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ പ്രസ്‌താവന എന്ന നിലയിൽ വീണാ ജോർജിന്റെ ചിത്രം ഉൾപ്പെടുത്തി ഇയാൾ വ്യാജപ്രചാരണം നടത്തിയിരുന്നു. സ്‌കൈലാർക്ക് പിക്ചേഴ്സ് എന്റർടൈൻമെന്റ് എന്ന പ്രൊഫൈലിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേരിൽ നടത്തിയ വ്യാജപ്രചാരണം ശ്രദ്ധയിൽപ്പെട്ട മന്ത്രി തിരുവനന്തപുരത്തെ സൈബർ സെൽ എസ്‌പിക്ക് പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പ്രതി അമ്പലപ്പുഴ സ്വദേശിയാണെന്ന് കണ്ടെത്തി പരാതി അമ്പലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു.









0 comments