ന്യായവില കുടിവെള്ള പാർലർ

കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ന്യായവില കുടി വെള്ള പാർലറിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്ത് കാർഷിക കർമസേനയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ന്യായവില കുടിവെള്ള പാർലർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കണ്ണർകാട് കർമസേന ഓഫീസിനു മുമ്പിലാണ് കുടിവെള്ളപാർലർ പ്രവർത്തിക്കുന്നത്. കമ്പനി കുപ്പിവെള്ളം മിതമായ വിലയ്ക്ക് ഇവിടെ നിന്ന് വാങ്ങാനാകും. ഒരു ലിറ്ററിന്റെ കുപ്പിവെള്ളം പത്തു രൂപ നിരക്കിലാണ് വിൽപ്പന. കർമ സേന പ്രസിഡന്റ് വി ശശീ ന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിതാ തിലകൻ , സ്ഥിരം സമിതി അധ്യക്ഷൻ ജി മുരളി, വാർഡംഗം പി ടി ശശിധരൻ, കൺവീനർ ജി ഉദയപ്പൻ, സജിതാ ബൈജു, കർഷകൻ സാനു, ഷൈലാ മനോഹരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഓഫീസിനു മുൻവശമുള്ള വെജിറ്റബിൾ കിയോസ്‌ക്കിൽ കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച ന്യായവില കുടിവെള്ള പാർലർ വൈസ് പ്രസിഡന്റ് ലജിതാ തിലകൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് വൈസ്ചെയർപേഴ്സൺ മോളി ഭദ്രസേനൻ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജി മുരളി, ക്ഷേമകാര്യസ്ഥിരംസമിതി അധ്യക്ഷ ബിജിമോൾ, അംഗങ്ങളായ പി മുരളി, വി സോയ, ഒ എ രജനി, സുമാ ദേവി, എം കെ സജി, സജിത ബൈജു, പഞ്ചായത്ത് സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ, മെമ്പർ സെക്രട്ടറി പി രാജീവ്,അക്കൗണ്ടന്റ് ജയമോൾ എന്നിവർ സംസാരിച്ചു. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും കുടുംബശ്രീ തണ്ണീർ പന്തലുകൾ ആരംഭിച്ചിട്ടുണ്ട്. പക്ഷിമൃഗാദികൾക്ക് ദാഹജലം ലഭ്യമാക്കാനുള്ള സൗകര്യവും എല്ലായിടത്തും ഒരുക്കും.










0 comments