ad
Deshabhimani

കണ്ണ് പരിശോധന ക്യാമ്പ്

കരിമുളയ്ക്കൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണ് പരിശോധന ക്യാമ്പ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 19, 2026, 01:25 AM | 1 min read

ചാരുംമൂട്

കരിമുളയ്ക്കൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുമായി ചേർന്ന് സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കരിമുളയ്‌ക്കൽ എംഎസ്‌സി എൽപിഎസിൽ ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സി അനു ഉദ്ഘാടനംചെയ്തു. ഇടവക വികാരി ഫാദർ വർഗീസ് കുന്നത്തേത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ജി ശോശാമ്മ, പഞ്ചായത്തംഗം ശ്രീലത, ഡോ. ശ്രീലക്ഷ്മി, പള്ളി ട്രസ്റ്റി തോമസ് പണിക്കർ, സെക്രട്ടറി സുരേഷ് രാജൻ, ജൂബിലി കൺവീനർ സജി പായിക്കേട്ടത്ത് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ മരുന്നും തിമിര ശസ്ത്രക്രിയയും സൗജന്യമായി നെൽകി. കുറഞ്ഞ നിരക്കിൽ കണ്ണട ലഭ്യമാക്കി.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home