കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ
ഹരിപ്പാട്
നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഹരിപ്പാട് കച്ചേരി ജങ്ഷന് കിഴക്ക് പ്രവർത്തിക്കുന്ന ഭക്ഷണ വിതരണ സ്ഥാപനത്തിൽ നിന്നാണ് കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. കഴിഞ്ഞദിവസം കടയില്‍ നിന്ന് ഭക്ഷണം കഴിച്ച പെൺകുട്ടികൾക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ലഭിച്ച പരാതിയിലായിരുന്നു പരിശോധന. നിരോധിത കെയർ ഡൈകൾ, കേക്ക് നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധ തരം കളർ പൊടികള്‍, കാലാവധി കഴിഞ്ഞ മയോണൈസ് പാക്കറ്റുകളും പരിശോധനയിൽ പിടിച്ചെടുത്തു.









0 comments