എല്ലാവരും ചേരുന്നു എൽഡിഎഫിനൊപ്പം

ചെങ്ങന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ കൊഴുവല്ലൂർ ക്ഷേത്രത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നു
മാന്നാർ
ചെങ്ങന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ വിജയത്തിന് ചേർന്ന മാന്നാർ ഈസ്റ്റ് മേഖലാ കൺവൻഷൻ എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം എച്ച് റഷീദ് ഉദ്ഘാടനംചെയ്തു. കെ രാജഗോപാലൻനായർ അധ്യക്ഷനായി. പി എൻ ശെൽവരാജൻ, പി ജി അനന്തകൃഷ്ണൻ, ബി കെ പ്രസാദ്, കെ എം സഞ്ജുഖാൻ, കുര്യൻ മാനാമ്പുറത്ത്, ടി എസ് ശ്രീകുമാർ, മുഹമ്മദ് ഷാനി, സുധീർ, കവിത സുരേഷ്, എം തങ്കപ്പൻ, എം ടി ശ്രീരാമൻ, പി എ അൻവർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കവിത സുരേഷ് (പ്രസിഡന്റ്), കെ എം സഞ്ജുഖാൻ (സെക്രട്ടറി).
മാന്നാർ വെസ്റ്റ് മേഖലാ കൺവൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ശശികുമാർ ഉദ്ഘാടനംചെയ്തു. രാജു താമരവേലിൽ അധ്യക്ഷനായി. പി എൻ ശെൽവരാജൻ, പ്രൊഫ. പി ഡി ശശിധരൻ, കെ എം അശോകൻ, ഷാജി മാനംപടവിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജു താമരവേലിൽ (പ്രസിഡന്റ്), കെ എം അശോകൻ (സെക്രട്ടറി).
തൃപ്പെരുന്തുറ നോർത്ത് മേഖലാ കൺവൻഷൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എ അരുൺകുമാർ ഉദ്ഘാടനംചെയ്തു. മൈക്കിൾ അധ്യക്ഷനായി. ആർ സഞ്ജീവൻ, ജി ഹരികുമാർ, ബെറ്റ്സി ജിനു, ടി സുകുമാരി, ഡി ഫിലേന്ദ്രൻ, ടി എ സുധാകരക്കുറുപ്പ്, ബിനി ജയിൻ, കെ ആർ രഗീഷ്, ജി ആതിര, ഗോകുലം ഗോപാലൻ, കെ സുരേഷ്കുമാർ, കെ വിനു, കെ കെ മനോഹരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അജിത് ആയിക്കാട്ട് (പ്രസിഡന്റ്), ടി എ സുധാകരക്കുറുപ്പ് (സെക്രട്ടറി).
എണ്ണയ്ക്കാട് മേഖലാ കൺവൻഷൻ സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ ജി സന്തോഷ് ഉദ്ഘാടനംചെയ്തു. പി വിശ്വംഭരപണിക്കർ അധ്യക്ഷനായി. സുരേഷ് കലവറ, ജി ഹരികുമാർ, എൻ രാജേന്ദ്രൻ, എൻ സുധാമണി, ജി രാമകൃഷ്ണൻ, ജി ഉണ്ണികൃഷ്ണൻ, ജി മോഹനൻ, സനൽകുമാർ, പ്രസന്നൻ പള്ളിപ്പുറം, വി കെ മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. ജി ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), സനൽകുമാർ (സെക്രട്ടറി).
ചെന്നിത്തല മേഖലാ കൺവൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം ശശികുമാർ ഉദ്ഘാടനംചെയ്തു. മൈക്കിൾ ജോൺ അധ്യക്ഷനായി. ഇ എൻ നാരായണൻ, ആർ സഞ്ജീവൻ, കെ നാരായണപിള്ള, ടി സുകുമാരി, ബെറ്റ്സി ജിനു, ഷിബു കിളിയമ്മൻതറ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മൈക്കിൾ ജോൺ (പ്രസിഡന്റ്), ആർ സഞ്ജീവൻ (സെക്രട്ടറി).
പേരിശേരി മേഖലാ കൺവൻഷൻ ആർജെഡി ജില്ലാ വർക്കിങ് പ്രസിഡന്റ് ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനംചെയ്തു. രാജപ്പൻ ചെട്ടിയാർ അധ്യക്ഷനായി. കെ ഉണ്ണികൃഷ്ണൻ, കെ പി പ്രദീപ്, അഡ്വ. പി ഡി സന്തോഷ് കുമാർ, എം ജി ശ്രീകുമാർ, സുജ രാജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജപ്പൻ ചെട്ടിയാർ (പ്രസിഡന്റ്), അഡ്വ. പി ഡി സന്തോഷ്‌കുമാർ (സെക്രട്ടറി).
ചെന്നിത്തല സൗത്ത് മേഖല കൺവൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്തു. മൈക്കിൾ ജോൺ അധ്യക്ഷനായി. ടി സുകുമാരി, ജി ഹരികുമാർ, കെ നാരായണപിള്ള, ഡി ഫിലേന്ദ്രൻ, ടി എ സുധാകരകുറുപ്പ്, എം പ്രസന്നൻ, കെ ആർ ദേവരാജൻ, അജിത ദേവരാജൻ, ഗോകുലം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി ഹരികുമാർ (പ്രസിഡന്റ്), ടി സുകുമാരി (സെക്രട്ടറി).










0 comments