ad
Deshabhimani

അതിദാരിദ്ര്യ നിർമാർജനം

സർക്കാരിനെ അഭിനന്ദിച്ച്‌ 
കണിച്ചുകുളങ്ങര ദേവസ്വം

കണിച്ചുകുളങ്ങര ദേവസ്വം പൊതുയോഗത്തിൽ പ്രസിഡന്റ്‌ വെള്ളാപ്പള്ളി നടേശൻ സംസാരിക്കുന്നു

കണിച്ചുകുളങ്ങര ദേവസ്വം പൊതുയോഗത്തിൽ പ്രസിഡന്റ്‌ വെള്ളാപ്പള്ളി നടേശൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Dec 13, 2025, 12:04 AM | 1 min read

ചേർത്തല

കണിച്ചുകുളങ്ങര ദേവസ്വം 98–ാം വാർഷിക പൊതുയോഗം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. സംസ്ഥാനത്തെ അതിദാരിദ്ര്യ വിമുക്തമാക്കാൻ നേതൃത്വംവഹിച്ച സർക്കാരിനെ പൊതുയോഗം അഭിനന്ദിച്ചു. ​വെള്ളാപ്പള്ളി നടേശൻ ഭരണസാരഥ്യ വജ്രജൂബിലി സ്‌മാരക വ്യാപാരസമുച്ചയത്തിന് 15 കോടി രൂപ ഉൾപ്പെടെ 22 കോടിയുടെ ബജറ്റ്‌ അംഗീകരിച്ചു. പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായി. സെക്രട്ടറി പി കെ ധനേശൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ടി കെ അനിൽബാബു, സ്‌കൂൾ മാനേജർ ടി പ്രസന്നകുമാർ, ട്രഷറർ സി എസ് സ്വാമിനാഥൻ, കമ്മിറ്റിയംഗം മുരുകൻ പെരക്കൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home