നട്ട് നനച്ച്...

സഹകരണവകുപ്പിന്റെ ജില്ലാതല വൃക്ഷത്തൈ നടീൽ സെന്റ് ജോസഫ്‌സ് എൽപിജി സ്കൂളിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പി ഗാനകുമാർ ഉദ‍്ഘാടനംചെയ്യുന്നു
ആലപ്പുഴ
ജില്ലയിലെങ്ങും പരിസ്ഥിതിദിനം സമുചിതം ആചരിച്ചു. സ്ഥാപനങ്ങളുടെയും സംഘടനകളുടെയും കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. പരിസരം ശുചീകരച്ചു. സ്‌കൂളുകളിലും കോളേജുകളിലും വർണാഭമായി പരിപാടികൾ. സിവിൽ സ്‌റ്റേഷൻ വളപ്പിൽ ഹെൽത്ത് ഡ്രൈ ഡേ ആചരിച്ചു. കലക്‌ടർ ഷാജി വി നായരുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനിലെ എല്ലാ ഓഫീസുകളും പരിസരവും ശുചീകരിച്ചു. വൃക്ഷത്തൈകൾ നട്ടു. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി വൃക്ഷത്തൈ നടീലും ഫലവൃക്ഷത്തൈ വിതരണവും നടത്തി. ആലപ്പുഴ ജനറൽ ആശുപത്രി പരിസരത്ത് നഗരസഭ മുൻ അധ്യക്ഷ കെ കെ ജയമ്മ വൃക്ഷത്തൈ നട്ടു ഉദ്ഘാടനംചെയ്തു. ജനറൽ ആശുപത്രി ആർഎംഒ ഡോ. പ്രിയദർശൻ ഫലവൃക്ഷത്തൈ നൽകി ഫലവൃക്ഷ വിതരണവും ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജി രാജേഷ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ഐ അനീസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സതീഷ് എന്നിവർ സംസാരിച്ചു. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് എൽപിജി സ്കൂളിൽ സംഘടിപ്പിച്ച ജില്ലാ വൃക്ഷത്തൈ നടീൽ കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം പി ഗാനകുമാർ ഉദ്ഘാടനംചെയ്തു. അമ്പലപ്പുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി എസ് വിജയകുമാർ അധ്യക്ഷനായി. പ്രധാനാധ്യാപിക സിസ്റ്റർ മേരി അരുണ, അമ്പലപ്പുഴ താലൂക്ക് എയ്ഡഡ് പ്രൈമറി സ്കൂൾ എംപ്ലോയിസ് സഹകരണ സംഘം പ്രസിഡന്റ് വിനോദ് രാജൻ, സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാർ(ജനറൽ) വി കെ സുബിന, അസി.രജിസ്ട്രാർ (പ്ലാനിങ്) സി എസ് സന്തോഷ് എന്നിവർ സംസാരിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി (ഡിഎൽഎസ്എ) തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ ബോധവൽക്കരണവും വൃക്ഷത്തൈനടീലും സംഘടിപ്പിച്ചു. ജില്ലാ ജഡ്ജി ഹണി എം വർഗീസ് വൃക്ഷത്തെ നട്ട് ഉദ്ഘാടനംചെയ്‌തു. പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കർഷകത്തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) ഓർമമരം നട്ടു. സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ അന്തരിച്ച നേതാവ് എ ശിവരാജന്റെ ഓർമയ്‌ക്കായി അദ്ദേഹത്തിന്റെ വസതിയിൽ മരംനട്ട് ഉദ്‌ഘാടനംചെയ്‌തു. ബികെഎംയു മണ്ഡലം സെക്രട്ടറി കെ ഡി വേണു, എസ് ബാബു, എ കെഎസ്‌ടിയു ജില്ലാ സെക്രട്ടറി ഉണ്ണി ശിവരാജൻ എന്നിവര്‍ സംസാരിച്ചു.
കാർത്തികപ്പള്ളി
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൃക്ഷത്തെ നടീൽ പരിപാലന പദ്ധതിയും "തണൽക്കൂട്ടം 2026’ ഉം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് നിഷ സാംജിത്ത് അധ്യക്ഷയായി. മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പരിസ്ഥിതിദിനാചരണം മുട്ടം എൽപി സ്‌കൂളിൽ പ്രൊഫ. ആർ അജിത്ത് ഉദ്ഘാടനംചെയ്‌തു. കെ സോമനാഥൻനായർ അധ്യക്ഷനായി. മുതുകുളം കലാവിലാസിനി വായനശാല ബാലവേദി ഫലവൃക്ഷത്തൈകൾ നട്ടു. പ്രകൃതിയെ സംരക്ഷിക്കുക എന്ന വിഷയത്തില്‍ ചർച്ചാക്ലാസ് സംഘടിപ്പിച്ചു. കേരള വനം-വന്യജീവിവകുപ്പും സാമൂഹ്യ വനവൽക്കരണവിഭാഗവും ചേർന്ന് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഹരിപ്പാട് നഗരസഭാധ്യക്ഷ വൃന്ദ എസ് കുമാർ ഉദ്ഘാടനംചെയ്‌തു. വാർഡ് കൗൺസിലർ മായാദേവി അധ്യക്ഷയായി. മുതുകുളം പഞ്ചായത്ത് ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തംഗം കെ എസ് അജിത്ത്കുമാർ അധ്യക്ഷനായി. മുതുകുളം കുരുംബകര യുപി സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ഡി സുജാത വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷനായി. ചേപ്പാട് ക്രൈസ്റ്റ് കിങ് ഹയർ സെക്കൻഡറി സ്കൂളില്‍ പഞ്ചായത്തംഗം ബിന്ദു രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിനാചരണം പത്തനാപുരം ഗാന്ധിഭവനില്‍ വിവിധ പരിപാടികള്‍ നടത്തി. കേരള വനം-വന്യജീവി സംരക്ഷണ വകുപ്പ്, റാന്നി റെയ്ഞ്ച് ഓഫീസ്, വീയപുരം നഗരവാടി എന്നിവയുടെ സഹകരണത്തോടെയായിരുന്നു. ഹരിപ്പാട് വീയപുരം റിസർവ് ഫോറസ്റ്റ് മുതൽ കായംകുളം സെന്റ് മേരീസ് സ്കൂൾ വരെ യാത്ര നടത്തി. വീയപുരം പഞ്ചായത്ത് പ്രസിഡന്റ് പി ഓമന ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിഭവൻ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷമീർ അധ്യക്ഷനായി.
കായംകുളം
പരിസ്ഥിതിദിനത്തിൽ ഗാന്ധിഭവൻ കുടുംബത്തിലെ വയോജനങ്ങൾ ബോധവൽക്കരണ പരിപാടി നടത്തി. ഫലവൃക്ഷ തൈവണ്ടി എന്ന പേരിൽ ഹരിപ്പാട് വീയപുരം റിസർവ് ഫോറസ്റ്റ് മുതൽ കായംകുളം സെന്റ് മേരീസ് സ്‌കൂൾവരെ യാത്ര നടത്തി. വിവിധ സ്‌കൂളുകളിൽ 5000 ഫലവൃക്ഷത്തൈകൾ വിതരണംചെയ്‌തു. എംഎസ്എം ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം, കേരള വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്‌ട്രി, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് യാത്ര. സമാപനയോഗത്തിൽ ഗാന്ധിഭവൻ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷമീർ അധ്യക്ഷനായി. കേരള കർഷകസംഘം രാമപുരം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം പത്തിയൂർക്കാല സൊസൈറ്റി പരിസരത്ത് ഏരിയ കമ്മിറ്റി അംഗം ജയകുമാർ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്‌തു. പത്തിയൂർ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് കെ ബി പ്രശാന്ത് ഉദ്‌ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ ജി ഹരികുമാർ അധ്യക്ഷനായി. കണ്ടല്ലൂർ പഞ്ചായത്ത് കൃഷിഭവന്‍ നേതൃത്വത്തിൽ സ്കൂളുകളില്‍ ഫലവൃക്ഷത്തൈകൾ നട്ടു. വൈസ്‌പ്രസിഡന്റ് ഷൈനി ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ രമ്യ അധ്യക്ഷയായി. കായംകുളം ശ്രീനാരായണ സെൻട്രൽ സ്‌കൂളില്‍ വൈസ്‌പ്രിൻസിപ്പൽ റീന ടി രഘുനാഥ് അധ്യക്ഷയായി. ഹരിപ്പാട് കോടതിയില്‍ പരിസ്ഥിതി ദിനാഘോഷം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ജി ഹരീഷ് ഉദ്ഘാടനം ചെയ്തു. കോടതി കോമ്പൗണ്ടിൽ വൃക്ഷ തൈകൾ നട്ടു. ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു. എരിക്കാവ് ജയഭാരത് ലൈബ്രറിയിൽ ഫലവൃക്ഷ തൈകൾ നൽകി. കുമാരപുരം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വനജ സുഗേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം സത്യപാലൻ അധ്യക്ഷനായി. വീയപുരം പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ പ്രസിഡന്റ് പി ഓമന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോഹനകുമാർ അധ്യക്ഷനായി. ചെറുതന പഞ്ചായത്ത് പരിസ്ഥിതി ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേഷ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി സീഭ അധ്യക്ഷയായി.










0 comments