പ്രകൃതിയെ കാക്കാൻ യുവത

ആലപ്പുഴ
പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ ബ്ലോക്ക്, മേഖലാ, യൂണിറ്റ് കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നട്ട് ഡിവൈഎഫ്ഐ. കരുമാടിക്കുട്ടൻ സ്മാരകത്തിൽ വൃക്ഷത്തൈ നട്ട് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ ജില്ലാതല ഉദ്ഘാടനം നടത്തി. ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ആലപ്പുഴ, മാവേലിക്കര ബ്ലോക്ക് കേന്ദ്രങ്ങളിൽ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എസ് സുരേഷ് കുമാർ ഹരിപ്പാട്, കായംകുളം ബ്ലോക്ക് കേന്ദ്രങ്ങളിലും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മനു സി പുളിക്കൽ ചേർത്തലയിലും വി കെ സൂരജ് അരൂരിലും ആർ അശ്വിൻ കഞ്ഞിക്കുഴിയിലും എം എസ് അരുൺ മാരാരിക്കുളത്തും ജോജോ ആന്റണി കുട്ടനാടും അജു ആനന്ദ് തകഴിയിലും പി എ അൻവർ മാന്നാറിലും സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ചെങ്ങന്നൂർ ബ്ലോക്കിലും ഉദ്ഘാടനംചെയ്തു.









0 comments