ഒന്നിക്കാം പച്ചപ്പിനായി
പരിസ്ഥിതി നാശവും പക്ഷിക്കുഞ്ഞിന്റെ മരണവും

ആലപ്പുഴ
പരിസ്ഥിതി നാശത്തിനെതിരായ കുട്ടികളുടെ ദൃശ്യാവിഷ്കാരം ‘ ഒരു പക്ഷി കുഞ്ഞിന്റെ മരണം' ശ്രദ്ധേയമാകുന്നു. മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന കടന്നുകയറ്റം പ്രമേയമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. ഡോ.വയലാ വാസുദേവൻ പിള്ള രചിച്ച നാടകത്തിന്റെ സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ എച്ച്എസ്എസ് തിരുവമ്പാടിയിലെ അധ്യാപകൻ എസ് ജയചന്ദ്രനാണ്. പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാല ബാലവേദിയാണ് ഒരുക്കിയിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർഥി നിവേദാണ് പ്രധാന കഥാപാത്രമായ പക്ഷിശാസ്ത്രകാരനെ അവതരിപ്പിക്കുന്നത്. മാതാ സീനിയർ സെക്കൻഡറി സ്കൂളിലെ എം ഹരിശങ്കർ, ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ജെ കാർത്തിക്, ജെ രഞ്ജൻ കൃഷ്ണ, എച്ച്എസ്എസ് തിരുവമ്പാടിയിലെ എസ് കൈലാസ് നാഥ്, ഗവ.യുപിഎസിലെ ബി നവനിക, ചിന്മയ വിദ്യാലയത്തിലെ എസ് വേദിക് എന്നീ കുട്ടികളാണ് കിളികളെ അവതരിപ്പിക്കുന്നത്. പശ്ചാത്തലസംഗീതം: ആർ ദേവിക (കാർമൽ എൻജിനിയറിങ് കോളേജ്, ആലപ്പുഴ), കലാസംവിധാനം: എസ് അനാമിക(എച്ച്എസ്എസ് തിരുവമ്പാടി), അരുണിമ സുബാഷ് (അറവുകാട് എച്ച്എസ്എസ്), ഗാനാലാപനം: സ്നിഗ്ധ എ നായർ, വൈഗ(എച്ച്എസ്എസ് തിരുവമ്പാടി).









0 comments