ad
Deshabhimani

ബജറ്റ്‌, പ്രതികാര സ്ഥലംമാറ്റം

പ്രതിഷേധ ധർണയുമായി 
ജീവനക്കാരും അധ്യാപകരും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്‌എസ്‌ഇടിഒ കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെജിഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി 
ടി സുബ്രഹ്മണ്യൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 24, 2026, 02:40 AM | 1 min read

ആലപ്പുഴ

അന്യായമായ ബജറ്റ് നിർദേശങ്ങൾ പിൻവലിക്കുക, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലമാറ്റങ്ങൾ റദ്ദാക്കുക, സെൻസസ് ജോലിചെയ്യുന്നവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്‌ (എഫ്‌എസ്‌ഇടിഒ)നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും ധർണ സംഘടിപ്പിച്ചു. കെജിഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ ഉദ്‌ഘാടനംചെയ്‌തു. ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ ടി ജെ അജിത്ത് അധ്യക്ഷനായി. കൺവീനർ സി സിലീഷ്, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി ബൈജു പ്രസാദ്, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ആർ രാജീവ്, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു, ജില്ലാ സെക്രട്ടറി എം സതീഷ്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ജ്യോതികുമാർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ, ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, എകെപിസിടിഎ ജില്ലാ സെക്രട്ടറി വിനോദ് ജേക്കബ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home