നഗരം കീഴടക്കി എൽഡിഎഫ്

ചേർത്തല നഗരസഭയിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥികളുമായി പ്രവർത്തകരുടെ ആഹ്ലാദം. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ്, ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ് എന്നിവർ സമീപം
ചേർത്തല
നഗരസഭയുടെ വോട്ടെണ്ണൽ കേന്ദ്രമായ എസ്‌എൻഎം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ആദ്യറൗണ്ട് എണ്ണൽ പൂർത്തിയായപ്പോൾ തന്നെ എൽഡിഎഫ് ആധിപത്യം തെളിഞ്ഞതോടെ പ്രവർത്തകർ വിജയാവേശത്തിലായി. ചെങ്കൊടികളുമായി ആഹ്ലാദ മുദ്രാവാക്യം മുഴക്കിയവർ അവിടമാകെ നിറഞ്ഞു. ക്രമേണ നഗരഭരണം ഉറപ്പാക്കിയ വിജയത്തോടെ ആഹ്ലാദം അണപൊട്ടി. നൂറുകണക്കിന് പ്രവർത്തകർ വിജയികൾക്ക് ഒപ്പം ആവേശക്കൊടി ഉയർത്തി. വിജയികളെയുമായി നീങ്ങിയ ആഹ്ലാദപ്രകടനം ചെണ്ടമേള അകമ്പടിയോടെ നഗരവീഥി നിറഞ്ഞുനീങ്ങി. കെഎസ്‌ആർടിസി സ്‌റ്റാൻഡിലെത്തിയ പ്രകടനം നഗരസഭ ഓഫീസിന് മുന്നിൽ സമാപിച്ചു. യോഗത്തിൽ കെ പ്രസാദ്, വി ടി ജോസഫ്, എം സി സിദ്ധാർഥൻ, എ എം ആരിഫ്, പി ഷാജിമോഹൻ, എം ഇ രാമചന്ദ്രൻനായർ എന്നിവർ സംസാരിച്ചു.










0 comments