ad
Deshabhimani

വീടിന്റെ മേൽക്കൂര തകർന്നുവീണ്‌ വയോധികയ്‌ക്ക്‌ പരിക്ക്‌

ചുങ്കം കൊമ്പൻകുഴി പടിഞ്ഞാറ് 
പുത്തൻപുരയ്ക്കൽ ജോസ് ആന്റണിയുടെ തകർന്ന വീടിനു സമീപം സഹോദരൻ മൈക്കിൾ

ചുങ്കം കൊമ്പൻകുഴി പടിഞ്ഞാറ് 
പുത്തൻപുരയ്ക്കൽ ജോസ് ആന്റണിയുടെ തകർന്ന വീടിനു സമീപം സഹോദരൻ മൈക്കിൾ

വെബ് ഡെസ്ക്

Published on Apr 28, 2026, 12:27 AM | 1 min read

ആലപ്പുഴ

വീടിന്റെ മേൽക്കൂര തകർന്നുവീണ്‌ കുടുംബനാഥയ്‌ക്ക്‌ പരിക്കേറ്റു. തിരുമല കൊമ്പൻകുഴി പാടശേഖരത്തിന്റെ തെക്കേ ബണ്ടിൽ താമസിക്കുന്ന പുത്തൻപുരയ്‌ക്കൽ കുഞ്ഞുമോൾക്കാണ്‌ (68) പരിക്കേറ്റത്. ഇവരുടെ തലയിൽ ഓട്‌ വീണ്‌ മുറിവും ഭിത്തി അടർന്ന്‌ വീണ്‌ വലത് കാലിന്റെ അസ്ഥിക്ക്‌ പൊട്ടലുമുണ്ട്‌. കുഞ്ഞുമോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്‌. തിങ്കൾ വൈകിട്ട് 5.30നായിരുന്നു അപകടം. കുഞ്ഞുമോൾ വീടിനകത്തായിരുന്നു. ഭർത്താവ്‌ ജോസ് ആന്റണി (70) മുറ്റത്തുണ്ടായിരുന്നു. കർഷകനായ ജോസ് ആന്റണിയുടെ കുടുംബവീടിന്‌ 70 വർഷത്തിലേറെ പഴക്കമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home