വീഡിയോ പുറത്ത്
വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു

വിജയനെ തെങ്ങിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യം
ചേർത്തല
പൂർവവൈരാഗ്യത്തിൽ വയോധികനെ അയൽവാസിയും കുടുംബാംഗങ്ങളും ചേർന്ന് കെട്ടിയിട്ട് ആക്രമിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാംവാർഡ് തൃച്ചാറ്റുകുളം കുഴിപ്പറന്പ് നികർത്തിൽ വിജയൻ (64) ആണ് ആക്രമണത്തിനിരയായത്. തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദനമേറ്റു. അയൽവാസി സത്താറിനും മക്കൾ ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾക്കും എതിരെ പൂച്ചാക്കൽ പൊലീസ് കേസെടുത്തു. വിജയനെ നേരത്തെ ആക്രമിച്ച കേസ് കോടതിയിലാണ്. അതിന്റെ വിരോധത്തിലാണ് കഴിഞ്ഞദിവസം വിജയനെ വലിച്ചിഴച്ച് പ്രതികളുടെ വീട്ടുമുറ്റത്ത് എത്തിച്ച് ക്രൂരമായി ആക്രമിച്ചതെന്ന് പൂച്ചാക്കൽ പൊലീസ് രജിസ്‌റ്റർചെയ്‌ത എഫ്‌ഐആറിൽ പറയുന്നു. ഉടുമുണ്ടുരിഞ്ഞും തെങ്ങിൽ കെട്ടിയിട്ടുമാണ് കൂട്ടംചേർന്ന് ആക്രമിച്ചത്. മൂക്കിന്റെ അസ്ഥി പൊട്ടിയത് ഉൾപ്പെടെ വിജയന് മാരക പരിക്കേറ്റു. ക്രൂരമർദന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വൻതോതിൽ പ്രചരിച്ചു.










0 comments