ad
Deshabhimani

ജയമുറപ്പിച്ച്‌ ഇ കെ ജയൻ

അമ്പലപ്പുഴ ഡിവിഷൻ  എൽഡിഎഫ് സ്ഥാനാർഥി ഇ കെ ജയൻ പര്യടനത്തിനിടെ കുട്ടികൾക്കൊപ്പം
വെബ് ഡെസ്ക്

Published on Dec 06, 2025, 01:06 AM | 1 min read

അമ്പലപ്പുഴ ​

ജനഹൃദയങ്ങൾ കീഴടക്കി ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻ സ്ഥാനാർഥി ഇ കെ ജയന്റെ നാലാംദിന സ്വീകരണപര്യടനം സമാപിച്ചു. പുറക്കാട് അയ്യൻകോയിക്കൽ പടിഞ്ഞാറ് നിന്നാരംഭിച്ച പര്യടനം സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി ഉദ്ഘാടനം ചെയ്തു. തോട്ടപ്പള്ളി മണ്ണുമ്പുറത്ത് നടന്ന സമാപനയോഗം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. 
 വിവിധ കേന്ദ്രങ്ങളിൽ ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികൾ, എൽഡിഎഫ് നേതാക്കളായ അഡ്വ. വി മോഹൻദാസ്, എ ഓമനക്കുട്ടൻ, കെ എം ജുനൈദ്, അജ്മൽ ഹസൻ, മുജീബ് റഹ്മാൻ, ആർ ജയരാജ്, പി ലിജിൻകുമാർ, ഗോപൻ കരുമാടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home